അസി. എന്‍ജിനീയര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി
തിരൂര്‍: തത്തംകുളം കിണര്‍ നിര്‍മാണം, പെരുന്തിരുത്തി എസ്.സി കോളനി കുടിവെള്ള പദ്ധതി പ്രവൃത്തി നിര്‍വഹണം എന്നിവ നടത്തുന്നതില്‍ കൃത്യവിലോപവും അനാസ്ഥയും കാണിച്ച് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ ബിനീഷിനെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം മേലധികാരികളോട് ആവശ്യപ്പെട്ടു.
കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ പദ്ധതി അട്ടിമറിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരേ നിയമപരമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.
നിശ്ചിത പ്രവൃത്തി നടത്തുന്നതിനായി പകരം അസി. എന്‍ജിനീയറെ നിയമിക്കണമെന്ന് എല്‍. എസ്. ജി. ഡി ചീഫ് എന്‍ജിനീയറോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹാജറാ മജീദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.കെ സലീം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ പാത്തുമ്മക്കുട്ടി, അല്‍ത്താഫ് ഉസൈന്‍, അസ്മാബി, മെമ്പര്‍മാരായ എം.വിഅബ്ദുള്‍ സലാം,അബിദ് തങ്ങള്‍,സുഹറ,ഫൗസിയ,പുഷ്പ,മൈമൂന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."