വൈദ്യുതിത്തൂണുകളിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കണം
പുത്തനത്താണി: കാലാകാലങ്ങളിലായി വൈദ്യുതി തൂണിന്മേല് സ്ഥാപിച്ചിരിക്കുന്ന കൊടി തോരണങ്ങളും പരസ്യ ബോര്‍ഡുകളും ഉടനെ മാറ്റി കൊടുക്കണമെന്ന് കെ.എസ്.ഇ.ബി. അല്ലാത്ത പക്ഷം കെ.എസ്.ഇ.ബി എല്ലാം മാറ്റും. വൈദ്യുത തൂണുകളില്‍ പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായാണ് ഇവ നീക്കം ചെയ്യാന്‍ വൈദ്യുതി വകുപ്പ് ആവശ്യപ്പെടുന്നത്.
വൈദ്യുതി വകുപ്പിന്റെ അനുമതിയോടെ നിശ്ചിത ഫീസടച്ച് വലിച്ച കേബിളുകള്‍ക്ക് ഇത് ബാധകമല്ല. ഇതില്‍ പെടാത്ത വളാഞ്ചേരി, എടയൂര്‍, കുറ്റിപ്പുറം, പുത്തനത്താണി, കാടാമ്പുഴ, തുവ്വക്കാട് സെക്ഷന്‍ പരിധിയിലുള്ള വൈദ്യുതി തൂണുകളിന്മേല്‍ അനധികൃതമായി സ്ഥാപിച്ചവ വെള്ളിയാഴ്ചക്കകം എടുത്തു മാറ്റണമെന്നും അല്ലാത്തവ ഒരറിയിപ്പ് കൂടാതെ കെ.എസ്.ഇ.ബി എടുത്തു മാറ്റുന്നതാണെന്നും കെ.എസ്.ഇ.ബി ലിമിറ്റഡ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."