ഇതര സംസ്ഥാന തൊഴിലാളി സഹപ്രവര്‍ത്തകന്റെ കഴുത്തറുത്തു
തിരൂരങ്ങാടി: കൊയ്ത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി സഹപ്രവര്‍ത്തകന്റെ കഴുത്തറുത്തു. ബംഗാള്‍ സ്വദേശി ശശികുമാറി (38)നാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവശേഷം മുങ്ങിയ പ്രതി ബംഗാള്‍ സ്വദേശി സുകുമാറിനുവേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 3.30നു തെന്നല വെസ്റ്റ് ബസാര്‍ തിരുത്തിക്കടുത്ത് വയലിലില്വച്ചാണ് സംഭവം. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ശശികുമാറിനെ പഞ്ചായത്ത് അംഗം സൈതാലി, ഡ്രൈവര്‍ ജാഫര്‍ എന്നിവര്‍ ചേര്‍ന്നു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നു മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. കൊയ്ത്തരിവാള് കൊണ്ടാണ് ഇയാളെ ആക്രമിച്ചിരിക്കുന്നത്. കോട്ടയ്ക്കല്‍ പുത്തൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഇരുവരും പന്ത്രണ്ടു വര്‍ഷമായി തെന്നലയില്‍ കൊയ്ത്തുജോലി ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."