ചേളാരിയില്‍ പ്രതിഷേധ ധര്‍ണ
തേഞ്ഞിപ്പലം: ദേശീയപാത സര്‍വേയ്‌ക്കെതിരേ പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളെന്നാക്ഷേപിച്ച മന്ത്രി ജി. സുധാകരന്‍ ഏറ്റവും വലിയ ജനദ്രോഹിയാണെന്നു മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി. ചേളാരിയില്‍ എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഇരകളുടെ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോയ്ക്കു സ്ഥലമേറ്റെടുക്കാന്‍ എറണാകുളത്തെ പ്രമുഖ ടെക്സ്റ്റയില്‍ ഷോപ്പ് ഉടമയായ വനിതയോട് 23 തവണ ചര്‍ച്ച നടത്താന്‍ അന്നത്തെ സര്‍ക്കാര്‍ തയാറായി.
എന്നാല്‍, പാവപ്പെട്ടവന്റെ കിടപ്പാടം ഒരു ചര്‍ച്ച പോലും നടത്താതെ പൊലിസിനെ വിട്ട് അളന്നെടുക്കുന്ന സര്‍ക്കാര്‍ നടപടി ലജ്ജാകരമാണെന്നു മുഖ്യപ്രഭാഷണം നടത്തിയ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
ഡോ. ആസാദ് അധ്യക്ഷനായി. എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, പി.കെ പ്രദീപ് മേനോന്‍, കണിയാടത്ത് ബഷീര്‍, സലാം മൂന്നിയൂര്‍, കൊല്ലച്ചാട്ടില്‍ ജനാര്‍ദനന്‍ സംസാരിച്ചു.
'സര്‍വകക്ഷി തീരുമാനംപ്രശ്‌നം സങ്കീര്‍ണമാക്കും'
മലപ്പുറം: ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗ തീരുമാനം പ്രതിസന്ധികള്‍ പരിഹരിക്കുകയല്ല, കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍. 2017ലെയും 2013ലെയും അലൈന്‍മെന്റുകള്‍ തമ്മില്‍ താരതമ്യപ്പെടുത്തി നഷ്ടങ്ങളുടെ എണ്ണം കണ്ടെത്താനുള്ള തീരുമാനം ഇരകളെ രണ്ടു ചേരിയിലാക്കാനും ഭിന്നത രൂക്ഷമാക്കാനുമാണ് സഹായിക്കുയെന്നും ഇതു വലിയ സംഘര്‍ഷങ്ങളിലേക്കു നയിക്കുമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."