HOME
DETAILS
MAL
ധനകാര്യ കമ്മിഷന്‍: പ്രധാനമന്ത്രിയുടെ പ്രതികരണം അടിസ്ഥാനരഹിതമെന്ന് ഐസക്
backup
April 12 2018 | 18:04 PM
ആലപ്പുഴ: ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രതികരണം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്നും അതിനാല്‍ തമിഴ്‌നാടിന് നഷ്ടമുണ്ടാവില്ലെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഈ ഇന്‍സെന്റീവ് ആകെ അനുവദിക്കുന്ന തുകയുടെ രണ്ടോ മൂന്നോ ശതമാനം മാത്രവേ വരൂ എന്നതിനാല്‍ അതുകൊണ്ട് ഒരു ഗുണവുമുണ്ടാവില്ലെന്ന് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."