വഹാബിസം മുസ്‌ലിം ലോകത്ത് സൃഷ്ടിച്ചത് ആശയ വൈകല്യം: ആലിക്കുട്ടി മുസ്‌ലിയാര്‍
ഫൈസാബാദ്(പട്ടിക്കാട്): മുസ്‌ലിം ലോകത്ത് പ്രതിസന്ധിയും ആശയ വൈകല്യങ്ങളുമാണ് വഹാബിസം സൃഷ്ടിക്കുന്നതെന്ന പണ്ഡിത കാഴ്ചപ്പാട് എക്കാലത്തും പ്രസക്തമാണെന്നും, സലഫീ പ്രചാരണത്തിന്റെ വസ്തുത സംബന്ധിച്ചു ഏറ്റവുമൊടുവില്‍ സഊദി രാജകുമാരന്റെ വെളിപ്പെടുത്തല്‍ ഇക്കാര്യം ശരി വെക്കുന്നതായും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍.
വഹാബികളുള്‍പ്പെടെ നവീന ചിന്താഗതിക്കാര്‍ മതത്തിന്റെ യഥാര്‍ഥ വിശ്വാസ, അനുഷ്ഠാന രീതികളെ വികലമായി അവതരിപ്പിക്കുകയായിരുന്നു.
മുസ്‌ലിം ലോകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് വഹാബീ പ്രസ്ഥാനം ചെയ്തത്. മതത്തിന്റെ യഥാര്‍ഥ ആശയം പ്രബോധനം ചെയ്യുകയും പുത്തനാശയക്കാരുടെ വൈകല്യങ്ങള്‍ക്കെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുകയുമാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുത്തു നിര്‍വഹിച്ച ഉത്തരവാദിത്വം.
നവീന ചിന്തകള്‍ വര്‍ധിച്ചു വരുന്ന ഘട്ടത്തില്‍, മതത്തിന്റെ ആചാര, അനുഷ്ഠാനങ്ങള്‍ പാരമ്പര്യ രീതിയില്‍ നിന്നും വഴിമാറാതെ കാത്തു സൂക്ഷിക്കണം.
ഇതിനായി സമസ്തയുടെ ആദര്‍ശ കാംപയിന്‍ സന്ദേശം മഹല്ലുതലങ്ങളില്‍ എത്തിക്കണമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യില്‍ സമസ്ത മധ്യമേഖലാ പ്രവര്‍ത്തകസംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."