HOME
DETAILS
MAL
ജൈവ പച്ചക്കറിയുമായി കുടുംബശ്രീ
backup
April 13 2018 | 03:04 AM
ആലപ്പുഴ: കുടുംബശ്രീ വിഷു ചന്തകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
ഇന്നും നാളെയും ജില്ലാതലത്തിലും ജില്ലയിലെ 79 സി.ഡി.എസുകളിലുമായാണ് വിഷു ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയിലൂടെ കൃഷിചെയ്തെടുത്ത പച്ചക്കറികളാണ് വിപണിയില്‍ എത്തിക്കുന്നത്. നേന്ത്രന് ഉള്‍പ്പെടെയുള്ള നാടന്‍ പഴങ്ങളും ജൈവ പച്ചക്കറികള്‍ക്കും പുറമേ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസിംഗ് യൂണിറ്റുകളിലൂടെ ഉത്പ്പാദിപ്പിച്ച തനത് നാടന്‍ പലഹാരങ്ങളായ അച്ചപ്പം, അവലോസു, അട, കുഴലപ്പം, ഉണ്ണിയപ്പം, മടക്കപ്പം തുടങ്ങിയ വിഭവങ്ങളും വിഷുചന്ത വിപണിയിലൂടെ ലഭ്യമാക്കും.
ജില്ലാതല ഉദ്ഘാടനം മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളങ്ങരയില്‍ നടക്കും. ജില്ലാതല വിഷു ചന്തയും ഇവിടെ തന്നെയാണ് ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."