വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി ഓട്ടോ ഡ്രൈവര്‍മാര്‍
പുതുനഗരം: വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി ഓട്ടോ ഡ്രൈവര്‍മാര്‍. പെരിവെയിലത്ത് പുതുനഗരം ടൗണിലെത്തുന്ന വഴിയാത്രക്കാര്‍ക്ക് ദാഹജല വിതരണവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്തുവന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് പുതുനഗരം ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കുടിവെള്ള വിതരണം നടക്കുന്നത്.
ദാഹമകറ്റുവാനായി ജലം പോലും നല്‍കാത്ത അവസ്ഥ പുതുനഗരത്തില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ കുടിവെള്ള വിതരണം ആരംഭിച്ചത്. 10, 20 രൂപ നല്‍കി ശീതള പാനിയങ്ങള്‍ മാത്രം നല്‍കുന്ന പ്രവണത മുലം മിക്ക ടൗണുകളിലും പാവപ്പെട്ടവരും വിദ്യാര്‍ഥികളും പ്രയാസപെടുന്നതിന് പുതുനഗരത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ കുടിവെള്ള വിതരണം ആശ്വാസമാണെന്ന് വഴിയാത്രക്കാര്‍ പറയുന്നു.
കൈയില്‍ പൈസയില്ലാതെ പുതുനഗരത്തിലെത്തുന്നവര്‍ക്ക് സഹായകമാകുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ ദാഹജല വിതരണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പുതുനഗരത്തെ സംയുക്ത ഓട്ടോ ഡ്രൈവര്‍മാര്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."