ഹര്‍ത്താല്‍ പാരയായി; വിവാഹനാളില്‍ പരീക്ഷയെഴുതി മണവാട്ടി
പൂക്കോട്ടൂര്‍: കഴിഞ്ഞ ഒന്‍പതിന് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിളയില്‍ പറാശേരി മുഹമ്മദിന്റെ മകള്‍ ഷഹ്‌നക്ക് പണികൊടുത്തത് രണ്ടുനാള്‍ കഴിഞ്ഞ്. ഹര്‍ത്താല്‍മൂലം മാറ്റിവച്ച കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയുടെ തിയതി കുറിച്ചത് ഷഹ്‌നയുടെ കല്യാണ ദിവസം. മണവാട്ടിയുടെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി പരീക്ഷാഹാളിലെത്തിയ ഷഹ്‌ന സഹപാഠികളെയും അധ്യാപകരെയും അമ്പരിപ്പിച്ചു. അത്താണിക്കല്‍ എം.ഐ.സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് കല്യാണദിവസം മണവാട്ടി പരീക്ഷക്കെത്തിയത്.
കല്യാണം ഉറപ്പിച്ചപ്പോള്‍ ചടങ്ങുകളെല്ലാം പരീക്ഷ കഴിഞ്ഞുമതിയെന്നാണ് ഷഹ്‌ന വീട്ടുകാരോട് അറിയിച്ചത്്. ഒടുവില്‍ വീട്ടുകാര്‍ കണ്ടെത്തിയ പയ്യനുമായി 12ന് വിവാഹം ഉറപ്പിച്ചെങ്കിലും അവിചാരിതമായി സര്‍വകലാശാല പരീക്ഷ അന്നത്തേക്ക് പ്രഖ്യാപിക്കുകയായിരുന്നു. ഷഹ്‌നയുടെ ആവശ്യപ്രകാരം അവസാന വര്‍ഷ ബി.കോം ബിരുദ പരീക്ഷ കഴിയുന്നതിന്റെ തൊട്ടു പിറ്റേ ദിവസം നോക്കിയായിരുന്നു വിവാഹ തിയതി ഇന്നലത്തേക്ക് നിശ്ചയിച്ചിരുന്നത്.
പക്ഷേ ഏപ്രില്‍ ഒന്‍പതിന് നടക്കേണ്ട പരീക്ഷ ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവച്ചതും ഇന്നലത്തേക്കായത് മണവാട്ടിയെ വെട്ടിലാക്കി.
തുടര്‍ന്ന് വിവാഹ വസ്ത്രമണിഞ്ഞ് കല്ല്യാണ പന്തലില്‍നിന്നും സഹോദരന്‍ മുഹമ്മദ് റാസിയുമൊത്ത് എത്തി അത്താണിക്കല്‍ എം.ഐ.സി കോളജിലെത്തി പരീക്ഷയെഴുതി. മുക്കം കാരശേരിയിലെ ഇല്യന്‍ കരീം ഹാജിയുടെ മകനാണ് വരന്‍ ഷാക്കിര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."