പിലിക്കോട് ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്ത്: ഉത്സവാന്തരീക്ഷത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
ചെറുവത്തൂര്‍: ഉത്സവാന്തരീക്ഷത്തില്‍ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്ത് പ്രഖ്യാപനം. വന്‍ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പിലിക്കോടിനെ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. പി. കരുണാകരന് എം.പി മുഖ്യാതിഥിയായി. സന്തോഷ് ട്രോഫി താരം കെ.പി രാഹുലിനെ ചടങ്ങില്‍ അനുമോദിച്ചു. ധരേശന്‍ ഉണ്ണിത്താന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു, ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് എം.വി ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, കെ. കുഞ്ഞിരാമന്, ടി.വി പത്മജ, എ. കൃഷ്ണന്, ടി.വി ഗോവിന്ദന്, ഇ. കുഞ്ഞിരാമന്, കെ.വി ഗംഗാധരന്, ബങ്കളം കുഞ്ഞികൃഷ്ണന്, ടി.കെ പൂക്കോയ തങ്ങള്‍, എം. ഭാസ്കരന്, പി.പി അടിയോടി, പി.വി ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്, എം.കെ ഹരിദാസ് സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന സെമിനാര്‍ ധരേശന്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. കെ. നാരായണന് അധ്യക്ഷനായി. പി. ശൈലജ, കെ. പ്രഭാകരന് സംസാരിച്ചു. തുടര്‍ന്ന് ജലസംരക്ഷണം പിലിക്കോടിന്റെ സാധ്യതകള്‍, ജലസുരക്ഷ നൂതന സാങ്കോതിക മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ഡോ. പി ആര് സുരേഷ്, വി വി പ്രകാശന് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. കെ. വിനോദ് കുമാര്‍ മോഡറേറ്ററായി. എന്‍. കുഞ്ഞിരാമന്, വി.പി രാജീവന് സംസാരിച്ചു. പകല്‍ രണ്ടിനു നടന്ന സെമിനാര്‍ ആര്. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സൗരോര്‍ജ സാധ്യതയും പ്രയോഗവും ഊര്‍ജ സംരക്ഷണം പിലിക്കോട് മാതൃക എന്നീ വിഷയങ്ങള്‍ സി.ടി അജിത്ത്കുമാര്‍, ജോണ്സണ് ഡാനിയല്‍ എന്നിവര്‍ അവതരിപ്പിച്ചു. കെ. ദാമോദരന്‍, എം.കെ നാരായണന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."