ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുമ്പോള്‍ കഷ്ടപ്പെടുന്നത് സാധാരണക്കാരാണ്. പണിമുടക്കുന്ന ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികം എത്തുന്നതിന് മുമ്പ് ധൃതിപിടിച്ച് അവയെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിച്ച് പരിഷ്കാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാ കാര്യങ്ങളിലും ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. അനാവശ്യമായ ദുര്‍വാശിയും മാടമ്പിത്തരവുമാണ് പലപ്പോഴും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വച്ചുപുലര്‍ത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."