ഇന്ദ്രന്‍സിന് പുരസ്കാരം നഷ്ടമായത് തലനാരിഴക്ക്
ന്യൂഡല്‍ഹി: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ദ്രന്‍സിന് നഷ്ടപ്പെട്ടത് തലനാരിഴക്ക്. മികച്ച നടനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള മത്സരത്തില്‍ അവസാന റൗണ്ട് വരെ ഇന്ദ്രന്‍സ് എത്തിയിരുന്നതായി ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. ആളൊരുക്കം എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ വേഷമാണ് ജൂറി പരിഗണിച്ചത്. അന്തിമ റൗണ്ടില്‍ 19കാരനായ ബംഗാളി നടന് റിഥി സെന്നിനോടായിരുന്നു ഇന്ദ്രന്‍സിന്റെ മത്സരം.
ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ വേഷം മികച്ച നിലവാരമുള്ളതായിരുന്നുവെന്ന് ശേഖര്‍ കപൂര്‍ അഭിപ്രായപ്പെട്ടു. വി.സി അഭിലാഷിന്റെ ആളൊരുക്കത്തില്‍ ഓട്ടംതുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്. മികച്ച പുരസ്കാരം നഷ്ടമായെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി ആളൊരുക്കത്തെ തെരഞ്ഞെടുത്തു.
ചിത്രത്തിലെ വേഷത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."