HOME
DETAILS

ഹാരിസണ്‍ ഭൂമി: സര്‍ക്കാരിന്റെ പരാജയത്തില്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

  
backup
April 14 2018 | 04:04 AM

%e0%b4%b9%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

 

 

കോട്ടയം: ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ കേസില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി റോണി കെ. ബേബിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി റവന്യു മന്ത്രി, റവന്യു സെക്രട്ടറി, നിയമ സെക്രട്ടറി, റവന്യൂ സ്‌പെഷ്യല്‍ പ്ലീഡര്‍ എന്നിവരടങ്ങിയ നാല് ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നുവെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഹാരിസണ്‍ മലയാളം കമ്പനിയുമായാണ് കൂടിക്കാഴ്ചകള്‍ നടന്നിരിക്കുന്നത്.
തങ്ങള്‍ക്കെതിരായ സ്‌പെഷ്യല്‍ ഓഫിസറുടെ നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്തി ക്ഷമാപൂര്‍വം കേട്ടതിന് നന്ദി അറിയിച്ച് ഹാരിസണ്‍ കമ്പനി അധികൃതര്‍ 2016ല്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
ഹാരിസണിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന സുശീല ആര്‍. ഭട്ടിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയ സമയത്താണ് കൂടിക്കാഴ്ചകളെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പ് സ്‌പെഷ്യല്‍ ഓഫിസറുടെ നിയമനത്തിനും പരിഗണനാ വിഷയങ്ങള്‍ക്കും അനുകൂലമായി നിയമോപദേശം നല്‍കിയ നിയമസെക്രട്ടറി തന്നെ സ്‌പെഷ്യല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചത് ഈ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ്.എന്തുറപ്പാണ് ഹാരിസണ്‍ കമ്പനി അധികൃതര്‍ക്ക് കൂടിക്കാഴ്ചകളില്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും റോണി കെ. ബേബി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago