HOME
DETAILS
MAL
ആല്‍മരം കടപുഴകി വീണു
backup
June 04 2016 | 23:06 PM
വടക്കാഞ്ചേരി: ഇരട്ടകുളങ്ങര ഭഗവതി ക്ഷേത്രത്തിന് മുന്നില്‍ നിന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരം കഴിഞ്ഞ രാത്രിയുണ്ടായ കാറ്റിലും മഴയിലും കടപുഴകി വീണു. ആല്‍ത്തറ, ക്ഷേത്ര മതില്, കമ്പിവേലി എന്നിവ തകര്‍ന്നു.
ക്ഷേത്രത്തിന് മുകളിലേക്ക് ആല് മറിയാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ആല്‍മരം മുറിച്ച് മാറ്റി മറ്റൊരു തൈ നടുന്നതിന് നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡിന് കത്തെഴുതിയതായും ക്ഷേത്ര സെക്രട്ടറി കെ.ഗോപാലകൃഷ്ണന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."