ഐ.ആര്‍.പി.സി ഡി അഡിക്ഷന്‍ സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ഇനിഷ്യേറ്റിവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് കൗണ്‍സിലിങ് സെന്ററിന്റെ നേതൃത്വത്തില്‍ ചൊവ്വ റൂറല്‍ ബാങ്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ഡി അഡിക്ഷന്‍ ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ലഹരി മാഫിയയുടെ കണ്ണികള്‍ വളരെ വലുതാണെന്നും ഇവര്‍ ലക്ഷ്യംവെക്കുന്നത് ഭാവിതലമുറയെ ആണെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ലഹരിക്കടിപ്പെട്ടവര്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അവസ്ഥയുണ്ട്. വിമുക്തി പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരേ ബോധവല്‍ക്കരണം നടത്തിവരികയാണ്.
അതോടൊപ്പം സംസ്ഥാനത്ത് പത്ത് കേന്ദ്രങ്ങളില്‍ കിടത്തിച്ചികിത്സയും ആരംഭിച്ചിട്ടുണ്ട്. നാടിനെ നന്മയുടെ വഴിയില്‍ നടത്തുന്നതിന് ഉപകരിക്കുന്ന പ്രവര്‍ത്തനമാണ് ഐ.ആര്‍.പി.സി ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഐ.ആര്‍.പി.സി ഉപദേശക സമിതി ചെയര്‍മാന്‍ പി. ജയരാജന്‍ അധ്യക്ഷനായി.
വിശിഷ്ടാതിഥികളായി എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത, കെ.കെ നാരായണന്‍, കെ.വി ബാലന്‍ സംസാരിച്ചു. ജില്ലാതല ലഹരിവിമുക്ത കാംപയിന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മുന്‍ എം.എല്‍.എ എം. പ്രകാശന്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ഷാഹിന മൊയ്തീന്‍, ഫാ. തോമസ് കരിങ്ക, ഫാ. ജേക്കബ് ഡാനിയേല്‍ര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ മുഹമ്മദ് അഷറഫിന് മുഖ്യമന്ത്രി ഉപഹാരം കൈമാറി. നിരവധി വ്യക്തികളും സംഘടനകളും ഐ.ആര്‍.പി.സിക്ക് നല്‍കുന്ന സഹായങ്ങള്‍ വേദിയില്‍ വച്ച് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."