HOME
DETAILS

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

  
Ashraf
September 29 2024 | 01:09 AM

UAE amnesty more than 4000 applications Consul General will provide free air tickets to those who are eligible

 

ജലീല്‍ പട്ടാമ്പി

ദുബൈ: യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പൊതുമാപ്പ് സംരംഭം പ്രയോജനപ്പെടുത്താനായി 4,000ത്തിലധികം അപേക്ഷകള്‍ ലഭിച്ചുവെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 900 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും, ഹ്രസ്വ കാലാവധിയുള്ള 600ലധികം പാസ്‌പോര്‍ട്ടുകളും, 550 എക്‌സിറ്റ് പെര്‍മിറ്റുകളും ഇഷ്യൂ ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്ന ഇന്ത്യന്‍ സംഘടനകള്‍ മുഖേന സമീപിക്കുന്ന അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫണ്ട്(ഐ.സി.ബി.എഫ്)ല്‍ നിന്നും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. കോണ്‍സുലേറ്റ് ജനറല്‍ ആസ്ഥാനത്തെ പൊതുമാപ്പ് സംരംഭം ഉപയോഗിച്ച് നാട്ടില്‍ പോകുന്നവര്‍ക്ക് എയര്‍ ഇന്ത്യ 25 ശതമാനം നിരക്കിളവ് അനുവദിക്കുന്നതാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സും ഒരോ സെക്ടറിനനുസരിച്ച് ഇളവുകള്‍ നല്‍കും. 
2024 സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ നടന്നു വരുന്ന പൊതുമാപ്പ് ആവശ്യമുള്ളവര്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതൊരു സുവര്‍ണാവസരമാണ്. ഇനിയൊരവസരം ഉണ്ടാകുമെന്നു കരുതി ആരും കാത്തിരിക്കരുത്. ഇന്ത്യന്‍ പൗരന്മാരെ സഹായിക്കാന്‍ കോണ്‍സുലേറ്റില്‍ തങ്ങള്‍ സദാ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളുടെ വളണ്ടിയര്‍മാര്‍ ഇവിടെ സേവന നിരതരാണ്.

പൊതുമാപ്പ് സംരംഭം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോല്‍ 4,000ത്തിലധികം അപേക്ഷകരാണ് എത്തിയതെങ്കില്‍, അടുത്ത മാസത്തോടെ ഇതിന്റെ മൂന്നിരട്ടി ആളുകളാണുണ്ടാവുക. പൊതുമാപ്പ് ഉപയോഗപ്പെടുത്തി തങ്ങളുടെ താമസം നിയമ വിധേയമാക്കുന്നവര്‍ക്ക് ജോലി നല്‍കാന്‍ വിവിധ കമ്പനികളുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മെക്കാനിക്കുകള്‍, ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, എച്ച്.പി.എ.സി ടെക്‌നീഷ്യന്മാര്‍ തുടങ്ങിയ സ്‌കില്‍ഡ് ആയവര്‍ക്കും അല്ലാത്തവര്‍ക്കുമായി 3,000ത്തോളം ജോലി വേക്കന്‍സികള്‍ ഇപ്പോഴുണ്ട്.

ഫെസിലിറ്റേഷന്‍ കൌണ്ടര്‍, അപേക്ഷാ കൌണ്ടര്‍, ഫയലിംഗ് സെന്റര്‍ എന്നിവയടക്കം നാല് വിഭാഗങ്ങളാണ് കോണ്‍സുലേറ്റിലെ പൊതുമാപ്പ് സേവന ഹാളിലുള്ളതെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഫെസിലിറ്റേഷന്‍ കൗണ്ടറില്‍ വിശദാംശങ്ങള്‍ നല്‍കാം. തുടര്‍ന്ന്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനോ, ഹ്രസ്വ കാലപരിധിയുള്ള പാസ്സ്‌പോര്‍ട്ടിനോ ഏതാണ് എന്ന് പരിശോധിച്ച് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് അപേക്ഷകരെ നയിക്കും. പിന്നീട്, അപേക്ഷാ കൗണ്ടറാണ്. അവിടെ ടൈപ്പിംഗ് സേവനങ്ങള്‍ തികച്ചും സൗജന്യമാണ്. കോണ്‍സുലേറ്റ് മാര്‍ഗനിര്‍ദേശത്തില്‍ വിവിധ സംഘടനാ വളണ്ടിയര്‍മാര്‍ സേവനം ചെയ്യുന്നു. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനും, ഹ്രസ്വ കാലപരിധിയുള്ള പാസ്സ്‌പോര്‍ട്ടിനും അപേക്ഷ പൂരിപ്പിച്ചു നല്‍കും. ആമര്‍ സെന്ററുകളില്‍ നല്‍കുന്ന സേവനങ്ങളാണ് ശേഷമുള്ളത്. ലേബര്‍ ക്യാന്‍സലേഷന്‍ ഇവിടെ നിന്നും ചെയ്യുന്നു. അബ്‌സ്‌കോണ്ടര്‍മാര്‍ക്കുള്ള ടെക്‌നിക്കല്‍ ടിക്കറ്റ് എമിഗ്രേഷനുമായി ബന്ധപ്പെട്ടാണ് നിര്‍വഹിക്കുക. വിസിറ്റ് വിസയിലുള്ള ഓവര്‍ സ്റ്റേക്കാര്‍ ബയോമെട്രിക്‌സ് രേഖകള്‍ സമര്‍പ്പിക്കണം. പല യു.ഐ.ഡികളുള്ളവരുടെ ഒന്നാക്കി മെര്‍ജ് ചെയ്യേണ്ടതുണ്ട്. ഇത്തരം അനേക സേവനങ്ങള്‍ കോണ്‍സുലേറ്റിലേ വണ്‍സ്‌റ്റോപ് സ്റ്റേഷനില്‍ നിന്നും സര്‍വിസ് ചാര്‍ജില്ലാതെ ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു.

ക്രിമിനല്‍ കേസുള്ളവര്‍ക്കും, ലോണ്‍ അടക്കമുള്ള സാമ്പത്തിക ബാധ്യതയുള്ളവര്‍ക്കുമൊഴികെ പൊതുമാപ്പ് ലഭിക്കും. ആയതിനാല്‍, ഇന്ത്യന്‍ കോണ്‍സുലേറ്റിലും അല്‍ അവീറിലുമുള്ള വിസാ പൊതുമാപ്പ് സംരംഭത്തിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍  ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ഇന്ത്യന്‍ പൗരന്മാരോട് അദ്ദേഹം ആവര്‍ത്തിച്ചഭ്യര്‍ത്ഥിച്ചു. താമസം നിയമ വിധേയമാക്കുന്നതിനും, പിഴകള്‍ ഇല്ലാതെ നാട്ടില്‍ പോകുന്നതിനും ഇതുപോലൊരു മികച്ച അവസരം ഇല്ലെന്നും കോണ്‍സുല്‍ ജനറല്‍ ഉണര്‍ത്തി. നടപടിക്രമങ്ങള്‍ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ക്ക് അപേക്ഷകര്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെയും, ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 3 മണി വരെയും കോണ്‍സുലെറ്റിലെത്താം. അടിയന്തര സേവനം വേണ്ടവര്‍ക്ക് ഞായറാഴ്ചയും തങ്ങളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (പി.ബി.എസ്.കെ) ഹെല്‍പ്പ്‌ലൈനുമായി 80046342 എന്ന നമ്പറില്‍ എല്ലാ ദിവസവും 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ യതിന്‍ പട്ടേലും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

 

UAE amnesty more than 4000 applications Consul General will provide free air tickets to those who are eligible



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  5 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  21 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  38 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago