HOME
DETAILS

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

  
September 29, 2024 | 1:50 AM

Football legends clash at Yas Island Etihad Arena on October 5

അബൂദബി: അബൂദബിയിലെ എന്‍.ബി.എ ഫാന്‍ അപ്പ്രീസിയേഷന്‍ ഡേയില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ഏറ്റുമുട്ടല്‍. അവിസ്മരണീയമായ കാഴ്ചയായിരിക്കുമിതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

ഒക്ടോബര്‍ 5ന് യാസ് ഐലന്‍ഡിലെ ഇത്തിഹാദ് അരീനയില്‍ 'ക്ലാഷ് ഓഫ് ദി ലെജന്‍ഡ്‌സ്' എന്ന പേരില്‍ ഹൈബ്രിഡ് ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍ മത്സരം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം അബൂദബി (ഡി.സി.ടി അബൂദബി) ആണ് അവതരിപ്പിക്കുന്നത്.

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ചിലരാണ് ആവേശം നിറയ്ക്കുന്ന 3x3 ഗെയിമില്‍ അണിനിരക്കുക.

ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അപൂര്‍വ മത്സരം. ബ്രസീലിയന്‍ സെന്‍സേഷന്‍ റോബര്‍ട്ടോ കാര്‍ലോസ്, പോര്‍ച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ, സ്‌പെയിനിന്റെ സ്റ്റാര്‍ ഗോള്‍ കീപ്പര്‍ ഇകര്‍ കസിയസ് എന്നിവര്‍ തങ്ങളുടെ മികച്ച ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍ നീക്കങ്ങള്‍ കോര്‍ട്ടിലേക്ക് കൊണ്ടുവരും. ഫുട്‌ബോള്‍ പ്രതിഭാസമായി റൊണാള്‍ഡീഞ്ഞോ, മാസ്റ്റര്‍ ഫുള്‍ സ്‌ട്രൈക്കര്‍ തിയറി ഹെന്റി, സ്‌പെയിനിന്റെ വിഖ്യാത സെന്റര്‍ ബാക്ക് ജെറാര്‍ഡ് പിക്വെ എന്നിവരെയാണ് അവര്‍ നേരിടുന്നത്. ഇത്തിഹാദ് അരീനയിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ഈ ആറ് ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ തീ പറത്തും.

''റൊണാള്‍ഡീഞ്ഞോ, തിയറി, ജെറാര്‍ഡ് എന്നിവര്‍ക്കെതിരെ വീണ്ടും മത്സരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അന്ന് ഞങ്ങള്‍ കളിച്ച തീവ്രമായ ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരാധകര്‍ ഓര്‍ക്കുന്നു. ആ മത്സരം ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലേക്ക് കൊണ്ടുവരുന്നത് എല്ലാവര്‍ക്കും വളരെ വിശേഷപ്പെട്ടതാകും'' കസിയസ് പറഞ്ഞു.

റോബര്‍ട്ടോ ഞങ്ങളുടെ ഇലക്ട്രിക് പോയിന്റ് ഗാര്‍ഡായിരിക്കും. പ്രധാന നിമിഷങ്ങളില്‍ ലൂയിസ് തിളങ്ങും കസിയസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇത് ചരിത്രപരമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം, ആദ്യമായി ഞങ്ങള്‍ പരസ്പരം ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കും പിക്വെ അഭിപ്രായപ്പെട്ടു.

തങ്ങള്‍ക്ക് പിച്ചില്‍ നിരവധി ഇതിഹാസ ഗെയിമുകള്‍ ഉണ്ടായിരുന്നുവെന്നും, ഒരു ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലെ ആ മത്സരം പുനരുജ്ജീവിപ്പിക്കുന്നത് വളരെയധികം ആവേശവും മത്സരവും നല്‍കുമെന്നും, റൊണാള്‍ഡീഞ്ഞോയും തിയറിയും ടീമിലുള്ളതിനാല്‍ മാജിക് കാണാമെന്നും പിക്വെ പ്രത്യാശിച്ചു.

Football legends clash at Yas Island Etihad Arena on October 5



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  3 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  3 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  3 days ago