HOME
DETAILS

ട്രംപിന്റെ മുഖ്യ അഭിഭാഷകനെതിരേ അന്വേഷണം

  
backup
April 14 2018 | 22:04 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ അഭിഭാഷകനെതിരേ നീതിന്യായ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മൈക്കല്‍ കോഹന്റെ ബിസിനസ് സംരംഭങ്ങളെ കുറിച്ചാണു സംഘം അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിവിധ ഓഫിസുകളില്‍ അന്വേഷണസംഘം റെയ്ഡ് നടത്തി.
നേരത്തെ തന്നെ കോഹന്റെ ബിസിനസ് ഇടപെടലുകളെ കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കോഹന്റെ ഓഫിസുകളില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുന്നതു തടയാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശ്രമിച്ചിരുന്നു. ഇതിനു പിറകെയാണ് ഔദ്യോഗികമായി നീതിന്യായ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
റെയ്ഡിനെ ട്രംപ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സംഭവം അപമാനകരമാണെന്നും രാജ്യത്തിനു നേരെയുള്ള ആക്രമണമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തന്റെ ഓഫിസില്‍നിന്നു കണ്ടെടുത്ത തെളിവുകള്‍ പരിശോധിക്കുന്നത് അറ്റോര്‍ണിയുടെ കക്ഷിയെന്ന പ്രത്യേകാധികാരം വച്ചു തടയാന്‍ കോഹന്‍ ശ്രമിച്ചതായി പ്രോസിക്യൂട്ടര്‍ ടോം മക്കായ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  43 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago