HOME
DETAILS
MAL
മീനങ്ങാടി സ്റ്റേഡിയം കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയില്ലെന്ന്
backup
April 15 2018 | 02:04 AM
സുല്‍ത്താന്‍ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ ശ്രീകഠപ്പ ഗൗഡര്‍ സ്്റ്റേഡിയത്തില്‍ കൈയേറ്റം നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടും തിരിച്ചുപിടിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പൊതുപ്രവര്‍ത്തകരായ ദ്വാരക നാരായണന്, ബഷീര്‍ കല്ലേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സമീപത്തെ രണ്ട് സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് സ്റ്റേഡിയത്തിന്റെ അറുപത്തിയഞ്ചര സെന്റ് ഭൂമിയാണ് കൈയേറിയതായാണ് വിജിലന്‍സ് പരിശിശോധനയില് കണ്ടെത്തിയത്. ഇപ്പോഴത്തെ ഭൂമിവില അനുസരിച്ച് കൈയേറിയ സ്ഥലത്തിന് മൂന്നരകോടി വിലമതിക്കും. സ്ഥലം തിരിച്ചുപിടിക്കാന്‍ റവന്യു- പഞ്ചായത്തധികൃതരും ഇടപെട്ടിട്ടും ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണന്നും ഇവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."