കത്‌വ കൊലപാതകം: നാടെങ്ങും പ്രതിഷേധം ആഞ്ഞടിച്ചു
ചാവക്കാട്: കശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ വിവിധ രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നാടെങ്ങും പ്രതിഷേധം ആഞ്ഞടിച്ചു. ശനിയാഴ്ച വൈകുന്നേരം ചാവക്കാട് നഗരത്തില്‍ മുസ് ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി, കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി, എസ്.എഫ്.ഐ ചാവക്കാട് ഏരിയാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലും വടക്കേക്കാട് എസ്.കെ.എസ്.എസ്.എഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുണ് ബഹജന റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചത്.
മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.വി അബ്ദുല്‍ റഹീം, ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ കരീം, ട്രഷറര്‍ വി.കെ. യൂസഫ്, വി.കെ. മുഹമ്മദ,് ലത്തീഫ് ഹാജി, മന്ദലംകുന്ന് മുഹമ്മദുണ്ണി, ലത്തീഫ് പാലയൂര്‍, അലി അകലാട്, ആര്‍.കെ. ഇസ്മായില്‍, പി.എം മുജീബ,് അഷറഫ് തോട്ടുങ്ങല്‍, ജലീല്‍ വലിയകത്ത,് പി.വി ഷരീഫ്, സലാം അകലാട്, കെ.എച്ച് ഹനീഫ, എന്‍.കെ അബ്ദുല്‍ വഹാബ്, നിയാസ് ഒരുമനയൂര്‍, മുഹമ്മദ് റാഫി ചേറ്റുവ, അബു ഗുരുവായൂര്‍, നൗഷാദ് തെരുവത്ത്, റിയാസ് ചാവക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കെ. നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് അധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ പി.വി ബദറുദ്ധീന്‍, ആര്‍.കെ. നൗഷാദ്, കെ.വി സത്താര്‍, ടി.എച്ച് റഹീം, എം.ബി സുധീര്‍, സി. ബക്കര്‍, എം.എസ് ശിവദാസ് സംസാരിച്ചു. അനീഷ് പാലയൂര്‍, പി.വി മനാഫ്, കെ.വി യൂസഫ് അലി, പി.വി പീറ്റര്‍, കെ.സി നിഷാദ്, വി.ബി അഷ്‌റഫ്, പി.കെ കബീര്‍, ജോസഫ് പനക്കല്‍, കെ.ബി വിജു, പി.കെ ഷക്കീര്‍, റിഷി ലാസര്‍, കെ.എസ് സന്ദീപ്, ആര്‍.കെ നവാസ്, കെ. സുമേഷ്, സി.ജെ ജെയ്‌സണ്‍, വര്‍ഗീസ് പനക്കല്‍, ആര്‍.വി അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.എഫ്.ഐ ചാവക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം ഹസന്‍ മുബാറക് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സൂരജ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.യു ജാബിര്‍, എ.കെ ഷമീര്‍, എന്‍.എ റിജാസ്, റമീസ് മുഹമ്മദ് സംസാരിച്ചു.
വടക്കേക്കാട് മേഖല എസ്.കെ.എസ്.എസ്.എസ്.എഫ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ബഹുജനറാലി കല്ലൂര്‍ മണികണ്‌ഠേശ്വരം സെന്ററില്‍ നിന്നാരംഭിച്ച് വടക്കേക്കാട് സെന്ററില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം മേഖല വിഖായ സെക്രട്ടറി റിയാസ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മുസ്‌ലിയാര്‍ കൂളിമുട്ടം, അബൂബക്കര്‍ മുസ്‌ലിയാര്‍ കല്ലിങ്ങല്‍, ഷബീറലി എടക്കര, റഷാദ് എടക്കഴിയൂര്‍ സംസാരിച്ചു. റാലിക്ക് സംറത്ത് അംബാല, സലാം ഹുദവി, ജസീല്‍, സി.യു ഷക്കീര്‍, നൗഫല്‍ ഹുദവി, മുഈനുദ്ദീന്‍ അലി, ഷാരിക് ബാസിത്ത് നേതൃത്വം നല്‍കി.
വാടാനപ്പള്ളി : കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ചു മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വാടാനപ്പള്ളിയില്‍ പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എ സുലൈമാന്‍, പി.എം ഷെരീഫ്, പി.കെ അഹമ്മദ്, രജനി കൃഷ്ണാനന്ദ്, അറക്കല്‍ അന്‍സാരി, എ.സി അബ്ദുറഹിമാന്‍, പി.കെ ഉസ്മാന്‍, ഷാഹുല്‍ ഹമീദ് കളപ്പുരക്കല്‍, പി.എ മുജീബ്, വി.എം മുഹമ്മദ് സമാന്‍ നേതൃത്വം നല്‍കി.
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കത്‌വ ഉന്നോവ പെണ്‍കുട്ടികള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വായ് മൂടിക്കെട്ടി പ്രകടനം നടത്തി. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധവും രേഖപ്പെടുത്തി.
തുടര്‍ന്നു നടത്തിയ പ്രതിഷേധ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ഐ നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. എ.കെ ശിവരാമന്‍, കെ.എ മുഹമ്മദ്, ഇ.വി സജീവ്, അനില്‍ മാന്തുരുത്തി, ധര്‍മ്മജന്‍ വില്ലാടത്ത്, കെ.എച്ച് അബ്ദുള്‍നാസര്‍, ഹരി കുറ്റിപറമ്പില്‍, സുലേഖ അബ്ദുള്ളക്കുട്ടി, ആമിനാബി, കണ്ണന്‍ തോണിയില്‍, സി.കെ റാഫി സംസാരിച്ചു.
എരുമപ്പെട്ടി:സംഘ പരിവാര്‍ അനുകൂലികളായ ഹിന്ദു തീവ്രവാദികള്‍ പൈശ്ചാചികമായി കൊലപ്പെടുത്തിയ കത്‌വാ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എരുമപ്പെട്ടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കടങ്ങോട് റോഡ് ജങ്ഷനില്‍ നടന്ന യോഗത്തില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടത്തുന്ന ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് യദു കൃഷ്ണന്‍ അധ്യക്ഷനായി.
എം.കെ ജോസ്, പി.എസ് സുനീഷ്, എം.എം സലിം, പി.എസ് മോഹനന്‍, ഒ.ബി സതീഷ്, മീനശലമോന്‍, കെ. ഗോവിന്ദന്‍കുട്ടി, സഫീന അസീസ്, എന്‍. കെ കബീര്‍, രഘു കരിയന്നൂര്‍ നേതൃത്വം നല്‍കി.
വടക്കാഞ്ചേരി: ജമ്മു കാശ്മീരില്‍ എട്ടു വയസുകാരി പെണ്‍കുട്ടിയെ നിഷ്ഠുരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഘപരിവാറിന്റെയും ആര്‍.എസ്.എസിന്റെയും കാടത്തത്തിനെതിരെ ഡി.വൈ.എഫ്.ഐ ഓട്ടുപാറ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാല തെളിയിച്ചു ജാഗ്രതാ സംഗമവും സംഘടിപ്പിച്ചു.
സി.പി.എം ഏരിയാ കമ്മിറ്റി അംഗം എന്‍.കെ പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഓട്ടുപാറ മേഖലാ പ്രസിഡന്റ് എ.ഡി അജി അധ്യക്ഷനായി.
'കശ്മീരിലെ കൂട്ടബലാത്സംഗം മതേതര ഇന്ത്യക്കു അപമാനം'
തൃപ്രയാര്‍: കാശ്മീരിലെ ബാലികയെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊല ചെയ്ത കാപാലികരെ ന്യായീകരിക്കുന്ന ബി.ജെ.പി സംഘപരിവാര്‍ നടപടി മനുഷ്യത്വ രഹിതമാണെന്നും മതേതര ഇന്ത്യക്ക് അപമാനമാണെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
ഈ പീഡനത്തിനും കൊലക്കും ഭരണകൂട പിന്തുണ കൂടിയാകുമ്പോള്‍ രാജ്യം എങ്ങോട്ടാണു പോകുന്നതെന്നു വ്യക്തമാകും. ഇതിങ്ങിനെ തുടര്‍ന്നാല്‍ നാളെ നമ്മുടെ കുഞ്ഞുങ്ങളുടെ സഹോദരിമാരുടെ അമ്മമാരുടെ അവസ്ഥയെന്താകുമെന്നും നാം തിരിച്ചറിയണമെന്നും മുസ്‌ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റി തൃപ്രയാറില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സി.എ മുഹമ്മദ് റഷീദ് പറഞ്ഞു.
നിയോജമണ്ഡലം പ്രസിഡന്റ് സി.കെ അഷറഫലി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ ഷൗക്കത്തലി , ആര്‍.എ മനാഫ്, വി.സി അബ്ദുള്‍ഗഫൂര്‍, പി.എം അബ്ദുള്‍ ജബ്ബാര്‍, എ.എ മുനീര്‍, ഷെമീര്‍ അലി, കെ.എ കബീര്‍ നാട്ടിക്, ഷെഫീഖ് തളിക്കുളം, ലത്തീഫ് മുറ്റിച്ചൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."