HOME
DETAILS

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

  
September 23, 2024 | 1:54 PM

Heavy fines for drilling wells without permission in UAE

ഫുജൈറ : എമിറേറ്റിൽ അനുമതിയില്ലാതെ കിണർകുഴിച്ചാൽ 2000 മുതൽ 10,000 ദിർഹംവരെ പിഴചുമത്തുമെന്ന് ഫുജൈറ പരിസ്ഥിതി ഏജൻസി അധികൃതർ അറിയിച്ചു. ഡ്രില്ലിങ് പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാരിസ്ഥിതികമാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കണം. നിയമം എല്ലാ വാണിജ്യ, വ്യവസായ, ഖനനസ്ഥാപനങ്ങൾക്കും ബാധകമാണ്. 

കിണർകുഴിക്കുന്നതിന് ഉപഭോക്താവ് ആവശ്യമായ രേഖകൾസഹിതം വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. വ്യാപാര ലൈസൻസ്, പാരിസ്ഥിതികാനുമതി, കിണർകുഴിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഭൂപടം, പ്രസ്തുതപ്രദേശത്ത് വെള്ളത്തിന്റെ കണക്ഷനില്ലെന്ന് ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റിയുടെ രേഖ, ഡ്രില്ലിങ് സ്ഥാപനത്തിന്റെ സാധുവായ വ്യാപാരലൈസൻസ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽക്കേണ്ടതാണ്.

അപേക്ഷ അംഗീകരിച്ചാൽ നിശ്ചിതനിരക്ക് അടയ്ക്കാനുള്ള സന്ദേശം ലഭിക്കും. അപേക്ഷ നടപടിയാകാൻ രണ്ട് പ്രവൃത്തിദിവസമെടുക്കും. ഫാമിൽ കിണർകുഴിക്കുന്നതിന് 200 ദിർഹവും ഇത് വ്യാപാരസ്ഥാപനങ്ങളിലാണെങ്കിൽ 10,000 ദിർഹവുമാണ് സേവനനിരക്കായി ഈടാക്കുന്നത്. ഡ്രില്ലിങ് സ്ഥാപനത്തിന് ഫുജൈറയിൽ ലൈസൻസുണ്ടായിരിക്കണം. കിണറ്റിൽനിന്നുള്ള ജല ഉപഭോഗത്തെ അടിസ്ഥാനമാക്കി പ്രതിമാസഫീസും നൽകണം. കിണറ്റിന്റെ ആഴംകൂട്ടുന്നതിനോ എന്തെങ്കിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ മുൻപായി അതോറിറ്റിയിൽനിന്ന് അനുമതിവാങ്ങണം. നിലവിലുള്ള കിണർ കൈവശംവെക്കുന്നതിന് വർഷത്തിൽ ലൈസൻസ് പുതുക്കണമെന്നും അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 വെട്ടിയവരെ വെട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ മിന്നുംജയം;  തകര്‍ത്തത് ഇടത് കോട്ട 

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Kuwait
  •  4 days ago
No Image

ശബരിമല ദര്‍ശനത്തിനായി പ്രമാടത്ത് രാഷ്ട്രപതി ഇറങ്ങിയ ഹെലിപാഡ് നിര്‍മിക്കാന്‍ ചെലവായത് 20.7 ലക്ഷം രൂപ

Kerala
  •  4 days ago
No Image

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് ജയം

Kerala
  •  4 days ago
No Image

ഇതിഹാസം ഇന്ത്യൻ മണ്ണിൽ! കൊൽക്കത്തയിൽ ആവേശത്തിരയിളക്കം; മെസ്സിയും സംഘവും ഇന്ത്യയിൽ, 70 അടി പ്രതിമ അനാച്ഛാദനം ചെയ്യും

Cricket
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷനില്‍ കെ. എസ് ശബരീനാഥിന് ലീഡ്

Kerala
  •  4 days ago
No Image

മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍; രോഗികള്‍ ഇടപെട്ടു,  അറസ്റ്റ് ചെയ്തു പൊലിസ്

Kerala
  •  4 days ago
No Image

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ; തീരുമാനം അസാധാരണവും അപൂര്‍വവുമെന്ന് സുപ്രിംകോടതി

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോര്‍പറേഷനില്‍ യു.ഡി.എഫ് മുന്നേറ്റം

Kerala
  •  4 days ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  4 days ago