തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി
റിയാദ്:സഊദി വാണിജ്യ മന്ത്രാലയം ആങ്കര്‍ കമ്പനിയുടെ ചില പവര്‍ ബാങ്ക് മോഡലുകള്‍ വിപണിയിൽ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. ഇവ വിപണിയിൽ നിന്ന് പിൻ വലിച്ചതിനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത് ഈ പവര്‍ ബാങ്ക് മോഡലുകള്‍ വലിയ അളവില്‍ ചൂട് കൂടാനും അതുവഴി തീപിടിത്തത്തിനുമുള്ള സാധ്യത കണക്കിലെടുത്താണെന്നാണ്. ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിറക്കിയത്.
ആങ്കര്‍ കമ്പനിയുടെ A1642, A1647, A1652 എന്നീ മോഡലുകൾ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രാലയം അറിയിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട്, ഈ ഉല്‍പ്പന്നങ്ങൾ തിരികെ നൽകാനും വാങ്ങിയ തുക റീഫണ്ട് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ഉല്‍പ്പന്നങ്ങളുടെ ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ആങ്കർ കമ്പനിയുടെ ഈ മോഡലുകൾ അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് അപകടത്തിലേക്ക് നയിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മന്ത്രാലയം ഈ ഉല്‍പ്പന്നങ്ങളെ വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."