തോണികളുടെ അറ്റകുറ്റപ്പണിക്കായി ആംഗ്ലോ ഇന്ത്യന്‍ വംശജര്‍ നിളയോരത്ത്
തിരുന്നാവായ: നിളയോരത്തെ തോണികളുടെ അറ്റകുറ്റപണികള്‍ക്കായി ആംഗ്ലോ ഇന്ത്യന്‍ വംശജരുടെ സംഘം തിരുന്നാവായയില്‍ എത്തി. എറണാംകുളം പറവൂരിലെ വില്യംസ് പെരേരയുടെ നേതൃത്വത്തിലുളള മൂന്നംഗം സംഘമാണ് തിരുന്നാവായയില്‍ എത്തിയിട്ടുള്ളത്.
നിളയില്‍ സര്‍വിസ് നടത്തുന്ന ഡി.ടി.പി.സിയുടെ തോണിയാണ് സംഘം അറ്റകുറ്റപ്പണി നടത്തുന്നത്. കഴിഞ്ഞ 30 വര്‍ഷമായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പുതിയ തോണികള്‍ നിര്‍മിച്ചും പുരാതന തോണികളുടെ കോടുപാടുകള്‍ തീര്‍ത്തും സഞ്ചരിക്കുകയാണ് മൂന്നംഗ സംഘം. കശുവണ്ടി എണ്ണയും മത്തിയെണ്ണയും അടക്കപയിനിന്റെ കറയും ചുണ്ണാമ്പുകൂട്ടും മിശ്രിതമാക്കിയാണ് തോണികളില്‍ രൂപപെടുന്ന ദ്വരങ്ങള്‍ അടക്കാനും മറ്റും ഉപയോഗിക്കുന്നത്. ഇത് തോണികള്‍ക്ക് ദീര്‍ഘകാല ആയുസ് നല്കുന്നു.
ആഞ്ഞില്, പുന്ന, മരുത് തുടങ്ങിയ മരങ്ങള്‍ ഉപയോഗിച്ചാണ് പുതിയ തോണികള്‍ നിര്‍മിക്കുന്നതും പഴയ തോണികളുടെ പുനര്‍നിര്‍മാണം നടത്തുന്നതും. ഒരു വര്‍ഷത്തില്‍ ഒരു മാസമാണ് തോണികളുടെ അറ്റകുറ്റപ്പണികള്‍ക്കായി കരയിലെത്തിക്കുന്നത്.
എറണാംകുളം, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ടൂറിസം മേഖലയിലെ ഹൗസ് ബോട്ട് നിര്‍മാണത്തിലും കഴിവ് തെളയിച്ചവരാണ് ഇവര്‍. ആന്റണി പെരേര, തൃശ്ശൂര്‍ ജില്ലയിലെ മതിലകം സ്വദേശിയായ ഇലഞ്ഞിക്കല്‍ ജേക്കബ് എന്നിവരടക്കം 23 ഓളം തൊഴിലാളികളാണ് ജോലിചെയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."