HOME
DETAILS
MAL
ഐ.ജിയെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കണമെന്ന് ബെന്നി ബെഹനാന്
backup
April 16 2018 | 19:04 PM
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് ഐ.ജി എസ്. ശ്രീജിത്തിനെ നീക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്. സമാനകേസില്‍ വിചാരണ നേരിടുന്ന വ്യക്തിയാണ് ഐ.ജി. ശ്രീജിത്ത്. ഇത്തരമൊരു കേസില്‍ അന്വേഷണം നടത്താന്‍ യോഗ്യനല്ലെന്നാണ് ശ്രീജിത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ മുന്‍കാല ചരിത്രം വ്യക്തമാക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അമിതമായി കേസില്‍ ആവേശം കാണിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. കേസില്‍ പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവ് ലഭിച്ചിട്ടും ആര്‍ക്കെതിരേയും നടപടിസ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ മേയര്‍ ടോണി ചമ്മണിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."