പൊലിസ് സേനയില്‍ സ്ത്രീ വിവേചനമുണ്ടെന്ന് ഡി.ജി.പി
മുക്കം: സംസ്ഥാനത്തെ പൊലിസ് സേനയില്‍ സ്ത്രീ വിവേചനമുണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവി.
അതിനാല്‍ ഇനി മുതല്‍ പൊലിസ് സ്റ്റേഷനുകളില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്ന വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പുരുഷന്മാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന എല്ലാ ഔദ്യോഗിക ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കാനുള്ള അവസരം നല്‍കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കേരള പൊലിസ് ഇപ്പോഴും പുരുഷ കേന്ദ്രീകൃതമാണെന്ന ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്കും തുല്യമായ പരിഗണന നല്‍കാന്‍ ഡി.ജി.പി നിര്‍ദേശിച്ചത്.
സംസ്ഥാനത്തെ മിക്ക പൊലിസ് സ്റ്റേഷനുകളിലും വനിതാ പൊലിസുകാര്‍ ഉണ്ടെങ്കിലും അവര്‍ സ്റ്റേഷനുകളില്‍ കടുത്ത വിവേചനം നേരിടുന്നതായി പരാതി ഉയര്‍ന്നിരുന്നു.
നിരവധി വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ പരിശീലനം പൂര്‍ത്തിയാക്കി വിവിധ ബറ്റാലിയനുകളില്‍നിന്നു പുതുതായി പൊലിസ് സ്റ്റേഷനുകളിലും ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ സെന്ററുകളിലും മറ്റു പൊലിസ് സഹായ കേന്ദ്രങ്ങളിലും നിയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇവരുടെ യോഗ്യതകള്‍ക്ക് അനുസരിച്ചുള്ള ജോലികള്‍ നല്‍കാതെ ഓഫിസ് ജോലികള്‍ മാത്രം നല്‍കുന്ന പ്രവണത വര്‍ധിച്ചതോടെയാണ് ഇതവസാനിപ്പിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്.
വനിതകളായ നിരവധി സി.പി.ഒമാര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയവരാണെന്നും അതിനാല്‍ ഇവരെ ഇത്തരത്തില്‍ പരിമിതപ്പെടുത്താതെ പൊലിസുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിലും പരിശീലനം നല്‍കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും ഡി.ജി.പി വിലയിരുത്തുന്നു.
ഇക്കാര്യം നടപ്പിലാക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും മറ്റു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു.
വനിതാ പൊലിസുകാര്‍ക്കുകൂടി പുരുഷന്മാര്‍ മാത്രം ചെയ്യുന്ന ചുമതലകള്‍ നല്‍കുന്നത് പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ സഹായകമാകും. ടൂറിസം പൊലിസിലേക്ക് നിയോഗിക്കപ്പെടുന്ന വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ പരിശീലനം നല്‍കണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കി. നിലവില്‍ കേസ് അന്വേഷണങ്ങള്‍ക്കോ ക്രമസമാധാനപാലനം അടക്കമുള്ള സുപ്രധാന കാര്യങ്ങള്‍ക്കോ സാധാരണയായി വനിതാ പൊലിസുകാരെ നിയോഗിക്കാറില്ല. വനിതാ പൊലിസുകാര്‍കൂടി മുഖ്യധാരയിലേക്ക് വരുന്നത് സേനയുടെ മുഖച്ഛായ മാറ്റുമെന്നാണ് ഡി.ജി.പിയുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."