ശിവഗിരിയിലെ യതീപൂജ-മോക്ഷദീപം കര്‍മ്മങ്ങള്‍ അധാര്‍മ്മികമെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി
പാലാ: ശിവഗിരിയില്‍ നടത്തുന്ന യതീപൂജ-മോക്ഷദീപം കര്‍മ്മങ്ങള്‍ ശ്രീനാരായണ ധര്മ്മത്തിന് വിരുദ്ധമാണെന്ന് ശ്രീനാരായണ ധര്‍മ്മവേദി. ഗുരുദേവന് ഈശ്വരനാണെന്ന് പ്രസംഗിക്കുകയും, ആ ഈശ്വരന് മോക്ഷം നല്കാന് പൂജ നടത്തുകയും ചെയ്യുന്നത് വിരോധാഭാസമാണ്. എസ്.എന്‍.ഡി.പി യോഗവും ശ്രീനാരായണ ധര്‍മ്മ ട്രസ്റ്റും ചേര്‍ന്നാണ് പൂജകള്‍ നടത്താന്‍ ആലോചിക്കുന്നത്.
എന്‍.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ കുടുംബത്തിനേറ്റ ഉഗ്രശാപത്തില്‍ നിന്ന് മോചനം നേടാന്‍ ഏതോ ജ്യോത്സന് ഉപദേശിച്ച മാര്‍ഗമാണ് ശിവഗിരിയിലെ യതീപൂജയെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി കുറ്റപ്പെടുത്തി.
ശിവഗിരിയിലെ ചില സന്യാസിമാര്‍ ചേര്‍ന്നു നടത്തുന്ന അധാര്‍മ്മിക പ്രവര്‍ത്തി അവസാനിപ്പിക്കണമെന്നും മറ്റു സന്യാസിമാര്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും ശ്രീനാരായണ സഹോദര ധര്‍മ്മവേദി ചെയര്മാന് ഗോകുലം ഗോപാലന്, വര്‍ക്കിങ് ചെയര്മാന് അഡ്വ. സി.കെ വിദ്യാസാഗര്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. എം.സി പ്രേമചന്ദ്രന്, ട്രഷറര്‍ സൗത്ത് ഇന്ത്യന്‍ വിനോദ്, കോ-ഓര്‍ഡിനേറ്റര്‍മാരായ സത്യന് പന്തത്തല, പി.പി രാജന് എന്നിവര്‍ പ്രസ്താവനകളിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."