HOME
DETAILS

ഗെയിലാട്ടം തുടങ്ങി; ചെന്നൈ പൊരുതി വീണു

  
backup
April 16 2018 | 21:04 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d


ആദ്യ രണ്ട് മത്സരത്തിലും തന്നെ മാറ്റിനിര്‍ത്തിയതിന്റെ അരിശം മുഴുവന്‍ തീര്‍ത്ത് ക്രിസ് ഗെയില്‍ തുടങ്ങി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി ഓപണ്‍ ചെയ്യാനിറങ്ങിയ ഗെയില്‍ 33 പന്തില്‍ 63 റണ്‍സെടുത്ത് സമയം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്കെല്ലാം വ്യക്തമായി ഉത്തരം നല്‍കി മറ്റൊരു ഐ.പി.എല്‍ കാലത്തിന് തിരികൊളുത്തി.
ലേലത്തില്‍ ആരും എടുക്കാനില്ലാതെ അവസാന ദിവസം അടിസ്ഥാന വിലക്ക് പഞ്ചാബ് ഗെയിലിനെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് കളികളിലും പുറത്തിരുന്ന ഗെയില്‍ മൂന്നാം പോരില്‍ ടീമിലെത്തി ഓപണറായി ഇറങ്ങി ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്.


മിന്നും ഫോമില്‍ നില്‍ക്കുന്ന കെ.എല്‍ രാഹുലും ഗെയിലും ചേര്‍ന്ന് ആദ്യം ബാറ്റിങിനിറങ്ങിയ പഞ്ചാബിനായി അടിച്ചെടുത്തത് എട്ടോവറില്‍ 96 റണ്‍സ്. മയാങ്ക് അഗര്‍വാള്‍ (30), കരുണ്‍ നായര്‍ (29) എന്നിവരും തിളങ്ങി. ഇവരുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന മികച്ച സ്‌കോര്‍ പഞ്ചാബ് സ്വന്തമാക്കി. അവസാന ഘട്ടത്തില്‍ മികച്ച ബൗളിങ് പുറത്തെടുത്ത ഇമ്രാന്‍ താഹിര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ കണിശതയാണ് പഞ്ചാബ് സ്‌കോര്‍ 200 കടക്കുന്നത് തടഞ്ഞത്. ഇരുവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ജയം തേടിയിറങ്ങിയ ചെന്നൈ തുടക്കത്തില്‍ തകര്‍ന്നു. പിന്നീട് ക്യാപ്റ്റന്‍ ധോണിയുടെ വെടിക്കെട്ടില്‍ ചെന്നൈ വിജയിക്കുമെന്ന തോന്നലുണര്‍ത്തി. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ മോഹിത് ശര്‍മയുടെ ബൗളിങ് പഞ്ചാബിന് നാല് റണ്‍സിന്റെ വിജയമൊരുക്കുകയായിരുന്നു. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം മികച്ച ബാറ്റിങുമായി കളം നിറഞ്ഞ ധോണി 44 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 79 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
എന്നാല്‍ മികച്ച ഫിനിഷറായ ധോണിക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. നേരത്തെ 35 പന്തില്‍ 49 റണ്‍സുമായി അമ്പാട്ടി റായിഡുവും ചെന്നൈയ്ക്കായി തിളങ്ങി. ഗെയിലാണ് കളിയിലെ താരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  30 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago