HOME
DETAILS

ആവേശമായി കൊല്ലം പൂരം പെയ്തിറങ്ങി

  
backup
April 17 2018 | 01:04 AM

%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%86%e0%b4%af

 


കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിന്ന വിഷുമഹോത്സവത്തോട് അനുബന്ധിച്ചു നടന്ന കൊല്ലം പൂരം മാരിവില്ലഴകില്‍ പെയ്തിറങ്ങി.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ നിരന്ന ആശ്രാമം മൈതാനിയില്‍ ആയിരങ്ങളുടെ കാതിനും കണ്ണിനും ഇമ്പമായി മാറി കുഴല്‍വിളിയും കുടമാറ്റവും നടന്നു. വര്‍ണരാജിയൊരുക്കിയ പൂരക്കാഴ്ചയില്‍ താമരക്കുളം ശ്രീമഹാഗണപതിയും പുതിയകാവ് ശ്രീഭഗവതിയും മുഖാമുഖം അണിനിരന്നതോടെയാണ് കുടമാറ്റം തുടങ്ങിയത്. തുടര്‍ന്ന് മൈതാനം പൂരപ്രേമികളുടെ ആനന്ദക്കടലായി മാറി.
വിവിധ സ്ഥലങ്ങളില്‍ നിന്നും ചെറുപൂരങ്ങള്‍ എത്തിയതോടെ മൈതാനം ആളുകളെകൊണ്ടു നിറഞ്ഞു. വൈകീട്ട് അഞ്ചോടെ കൊല്ലത്തിന്റെ ഇടറോഡുകളിലൂടെ പൂരപ്രേമികളുടെ ഒഴുക്കായിരുന്നു.
വൈകീട്ട് കെട്ടുകാഴ്ചയും തിരുമുമ്പില്‍ കുടമാറ്റവും ആറാട്ടെഴുന്നള്ളത്തും നടന്നു.
രാവിലെ 9 മണി മുതല്‍ ചെറുപൂരങ്ങള്‍ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ എഴുന്നള്ളി. തുടര്‍ന്ന് 11 മണി മുതല്‍ ആനനീരാട്ട്, 12 മണി മുതല്‍ ആനയൂട്ട് എന്നിവയും നടന്നു.
കോയിക്കല്‍ ശ്രീകണ്ഠശാസ്താവ്, ഉളിയക്കോവില്‍ ദുര്‍ഗാദേവി, ഉളിയക്കോവില്‍ കണ്ണമത്ത് ഭദ്രാദേവി, ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമി, കടപ്പാക്കട ധര്‍മശാസ്താവ്, മുനീശ്വരസ്വാമി, തുമ്പറ ദേവി, ഇരട്ടക്കുളങ്ങര മഹാവിഷ്ണു, ശ്രീശങ്കരകുമാരപുരം സുബ്രഹ്മണ്യസ്വാമി, പടിഞ്ഞാറേ പുതുപ്പള്ളി മാടസ്വാമി, ആശ്രാമം മാരിയമ്മന്‍, ആശ്രാമം കേളേത്തുകാവ് നാഗരാജാവ് എന്നീ ക്ഷേത്രങ്ങളില്‍നിന്നുള്ള ചെറുപൂരങ്ങളെത്തിയിരുന്നു.
ഉച്ചതിരിഞ്ഞതോടെ താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ചു. വൈകിട്ട് ആറുമണിയോടെ ആശ്രാമം മൈതാനത്തെത്തിയ ഗജവീരന്മാര്‍ പതിനഞ്ചു വീതം രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് കുടമാറ്റത്തിന് അണിനിരന്നു. താമരക്കുളം ശ്രീമഹാഗണപതിക്ക് വേണ്ടി ഗജവീരനായ ഭരത് വിനോദ് ആണ് തിടമ്പേറ്റിയത്. പുതിയകാവ് ശ്രീഭഗവതിക്ക് വേണ്ടി ഗജവീരനായ പുത്തന്‍കുളം അര്‍ജുനനും തിടമ്പേറ്റി.
പൂരത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രമുഖവ്യവസായി പത്മശ്രീ ഡോ: ബി രവിപിള്ള ഭദ്രദീപം കൊളുത്തിയതോടെ മേളവും കുടമാറ്റവും തുടങ്ങി. കൊല്ലം മേയര്‍ വി രാജേന്ദ്രബാബു പൂരസമ്മേളനം ഉദ്ഘാടനം ചെയ്തു. പൂരം ചെയര്‍മാന്‍ ആക്കാവിള സതീക്ക് അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ഏഴ് മണിയോടെ വാശിയേറിയ കുടമാറ്റത്തിന് മൈതാനത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അണിനിരന്ന താമരക്കുളം വിഭാഗം റോസ് നിറത്തിലുള്ള കുടകളുയര്‍ത്തി തുടക്കമിട്ടു . ഈസമയം പുതിയകാവ് ഭഗവതി എന്നെഴുതിയ പ്ലക്കാര്‍ഡുമായി റോസ് കുടകള്‍ മറുവിഭാഗവും നിവര്‍ത്തി. പിന്നീട് പച്ച കുടകള്‍, ചുവന്ന കുടകള്‍ എന്നിവ ഇരുവിഭാഗവും ഉയര്‍ത്തി. ഭഗവതി രൂപമാണ് അടുത്തതായി പുതിയകാവ് വിഭാഗം ഉയര്‍ത്തിയത്. ഇതിന് പകരമായി താമരക്കുളം വിഭാഗം വര്‍ണക്കുടയാണ് വിടര്‍ത്തിയത്. തുടര്‍ന്ന് അവര്‍ ഹൃദയം തുറന്ന് കാണിക്കുന്ന ചലിക്കുന്ന കൈകളോടെയുള്ളഹനുമാന്‍ സ്വാമി രൂപങ്ങളുള്ള കുടകളുയര്‍ത്തി വ്യത്യസ്തത പുലര്‍ത്തി.
പുതിയകാവ് വിഭാഗം അര്‍ധനാരീശ്വരരൂപമുള്ള കുടകള്‍ നിവര്‍ത്തി മറുപടി ചൊല്ലി. പൂകൊണ്ടുള്ള ഗോപുരം, എടുപ്പ് കുതിര, ഉണ്ണിക്കണ്ണന്‍, തെയ്യം, എല്‍ ഇ ഡി അകമ്പടിയോടു കൂടിയ കഥകളി രൂപം, ശിവലിംഗം തുടങ്ങി വിവിധ രൂപങ്ങളിലുള്ള കുടകള്‍ പിന്നീട് ഇരുവിഭാഗവും നിവര്‍ത്തിയത് വിസ്മയക്കാഴ്ചയായി. തുടര്‍ന്ന് മേളപ്പെരുക്കത്തോടെ കുടമാറ്റത്തിനുശേഷം ദേവീദേവന്മാര്‍ വരുംവര്‍ഷം കാണാമെന്ന് ഉപചാരംചൊല്ലി പിരിഞ്ഞതോടെ പൂരം സമാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago