HOME
DETAILS

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

  
November 06 2024 | 06:11 AM

vd-satheesan-against-palakkad-hotel-raid

പാലക്കാട്:കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍മുറിയിലെ പൊലിസ് റെയ്ഡില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എം.- ബി.ജെ.പി. നേതൃത്വങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് റെയ്ഡ് നടന്നത്. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം- ബിജെപി പാര്‍ട്ടികള്‍ നടത്തിയ നാടകമാണിത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

മന്ത്രി എം.ബി. രാജേഷും ഭാര്യാസഹോദരനും ചേര്‍ന്നാണ് റെയ്ഡിന്റെ ഗൂഢാലോചന നടത്തിയത്. രാജേഷ് രാജിവെക്കണം.ഇതുവരെ ഉണ്ടാകാത്ത ഗൂഢാലോചനയാണ് പാലക്കാട് നടന്നത്. റെയ്ഡിനെക്കുറിച്ചുള്ള പൊലീസ് വിശദീകരണത്തില്‍ വൈരുദ്ധ്യമുണ്ട്. കോണ്‍ഗ്രസ് വനിതാ നേതാക്കളെ അപമാനിക്കുന്നതിനാണ് റെയ്ഡ് നടത്തിയത്. വനിതാ പൊലീസില്ലാതെ മുറിയില്‍ കയറാന്‍ കഴിയില്ലെന്ന് റെയ്ഡിനിടെ ബിജെപിയുടെ വനിതാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് വനിതാ പൊലീസ് വന്നിട്ടും ബിജെപി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയില്ല. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ മുഴുവന്‍ വസ്ത്രങ്ങളും വലിച്ച് നിലത്തിട്ട് പൊലീസ് അലങ്കോലമാക്കി. കേരള പൊലീസിനെ നാണംകെട്ട പൊലീസാക്കി. അടിമക്കൂട്ടമാക്കി. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ഭരണത്തിന്റെ അവസാനമായെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പൊലിസ് റെയ്ഡിന് എത്തുന്നതിന് മുന്‍പേ ഡി.വൈ.എഫ്.ഐയുടെയും ബി.ജെ.പിക്കാരുടെയും ആള്‍ക്കൂട്ടമുണ്ടായിരുന്നു. അവര്‍ക്ക് ഹോട്ടലിന്റെ വരാന്തയിലേക്കും റിസപ്ഷനുള്ളിലേക്കും കയറാന്‍ സൗകര്യമുണ്ടാക്കി നല്‍കി. പണപ്പെട്ടി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് അവര്‍ കയറിയത് എന്നാണ് പറയുന്നത്. മഫ്തിയില്‍ വന്ന പൊലിസുകാരന്റെ കയ്യില്‍ ഐഡി കാര്‍ഡ് പോലും ഇല്ലായിരുന്നു. പി കെ ശ്രീമതിയുടെ മുറിയില്‍ ആരും മുട്ടിയില്ല. എം ബി രാജേഷ് ഒരു നിമിഷം കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് അ?ദ്ദേഹം ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  2 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  2 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  2 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  2 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  2 days ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  2 days ago
No Image

വടക്കന്‍ ജില്ലകള്‍ ഇന്നും മഴയില്‍ മുങ്ങും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

കൊടികുത്തി വിഭാഗീയത : പ്രതിസന്ധിയിൽ ഉലഞ്ഞ് സി.പി.എം

Kerala
  •  2 days ago