HOME
DETAILS

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

  
Web Desk
November 06 2024 | 05:11 AM

Siddaramaiah to appear before Lokayukta in Muda case

 

ബെംഗളുരു:  മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ. മുഡ കുംഭകോണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യംചെയ്യലിനായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് മൈസൂരുവിലെ ലോകായുക്തക്കു മുന്നില്‍ ഹാജരാകും. എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനുള്ള സെപ്തംബര്‍ 27ലെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് മൈസൂരു ലോകായുക്ത കേസില്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചത്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് 56 കോടി രൂപ വിലമതിക്കുന്ന 14 സ്ഥലങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. മൈസൂര്‍ നഗരത്തിലെ ഒരു പ്രധാന സ്ഥലത്ത് മുഖ്യമന്ത്രിയുടെ ഭാര്യക്ക് ഈ സൈറ്റുകള്‍ മുഡ അനധികൃതമായി അനുവദിച്ചുവെന്നാണ് പ്രധാന ആരോപണം.

അടുത്തിടെ, മുഡയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മംഗലാപുരം, ബെംഗളൂരു, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലായി അര ഡസനിലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ആറ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി ഒരാഴ്ചയ്ക്കുള്ളിലാണ് ഈ നീക്കം. 

ആരോപണം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് അഴിമതിക്കാരായ നേതാക്കളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജിയാവശ്യങ്ങള്‍ സിദ്ധരാമയ്യ തള്ളിക്കളഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  4 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  4 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago