സോഷ്യല്‍ മീഡിയ വായനാശീലത്തെ ഹൈജാക്ക് ചെയ്യുന്നു: റഷീദ സലീം
കോതമംഗലം: വളര്‍ന്നുവരുന്ന തലമുറയില്‍ പടര്‍ന്ന് പിടിക്കുന്ന സോഷ്യല്‍ മീഡിയ സംസ്‌കാരം പരമ്പരാഗതമായി നാംകാത്തുസൂക്ഷിച്ചിരുന്ന വായനാശീലത്തെ ഹൈജാക്ക് ചെയ്യുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം പ്രസ്താവിച്ചു.
എല്ലാവര്‍ക്കും ഒത്തുകൂടാനും നിരവധി അറിവുകള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ കഴിഞ്ഞിരുന്നതുമായ പൊതുഇടമായി മാറിയ വായനശാലകളിലേക്ക് പുതുതലമുറയിലെ ബഹുഭൂരിപക്ഷം വരുന്ന യുവതി യുവാക്കള്‍ ഈ ആധുനിക കാലഘട്ടത്തില്‍ കടന്നുവരാനും വായനയെ പരിപോഷിപ്പിക്കുവാനും ശ്രമിക്കുന്നില്ല.
ഈപ്രവണത മനുഷ്യരാശിക്ക് ഭീഷണിയായി മാറും. കോതമംഗലം താലൂക്കിലെ ഏറ്റവും പഴക്കമേറിയ വായനശാലകളില്‍ ഒന്നായ പുന്നേക്കാട് പബ്ലിക് വായനശാലക്ക്‌വേണ്ടി ജോയ്‌സ് എം.പിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു റഷീദ സലിം.
വായനശാല പ്രസിഡന്റ് വി.ജെ മത്തായി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സിജു പുന്നേക്കാട്, ദീന പള്ളിപ്പാടന്‍ എന്നിവരെ ടി.യു കുരുവിള എക്‌സ് എം.എല്‍.എ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോള്‍, കെ.എം പരീത്, കെ.കെ എല്‍ദോസ്, പി.സി ജോര്‍ജ്, ഇ.പി രഘു, കെ.ഒ കുര്യാക്കോസ്, സി.പി മുഹമ്മദ്, തോമസ് മാത്യു, എം.എസ് ശശി, എ.കെ കൊച്ചുകുറു, കെ.വി ദാസ്, ബിനോയി സി. പുല്ലന്‍, സാബു വറുഗീസ്, ജെസി ജോസ്, ഡോ. ബേബി മാത്യു അറമ്പന്‍കുടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."