HOME
DETAILS
MAL
വെങ്ങരയില്‍ വ്യാജ ലോട്ടറി നല്കി പണംതട്ടി
backup
April 17 2018 | 07:04 AM
പഴയങ്ങാടി: പഴയങ്ങാടി വെങ്ങരയില്‍ വ്യാജ ലോട്ടറി നല്കി ലോട്ടറി കച്ചവടക്കാരനില്‍ നിന്നും പണം തട്ടി .
ഇന്നലെ രാവിലെ വെങ്ങര ഗേറ്റിന് സമീപം വച്ച് ലോട്ടറി നടന്ന് വില്‍ക്കുന്ന ചെമ്പല്ലിക്കുണ്ട് സ്വദേശി പുക്കോട്ടി ഗോവിന്ദനില്‍ നിന്നും കഴിഞ്ഞ പന്ത്രണ്ടിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ അവസാന നാലക്കത്തിന് ലഭിക്കുന്ന നാലാം സമ്മാനമായ 2000 രൂപ വീതമുള്ള രണ്ട് ലോട്ടറി ടിക്കറ്റ് നല്കി പണം തട്ടിയത്. ലോട്ടറിയുടെ അവസാന നമ്പറായ 5613 വ്യാജമായി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് തട്ടിപ്പ് നടത്തിയതെന്ന് ലോട്ടറി കച്ചവടക്കാരന് പറഞ്ഞു ലോട്ടറി സ്റ്റാളില്‍ കൊണ്ട് പോയി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."