HOME
DETAILS

അപ്രഖ്യാപിത ഹര്‍ത്താലില്‍ വലഞ്ഞ് ജനം

  
backup
April 17 2018 | 08:04 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%a4-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2

 

കണ്ണൂര്‍: ഒരു രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയില്ലാതെ സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനംചെയ്ത അപ്രഖ്യാപിത ഹര്‍ത്താലിനിടെ ജില്ലയില്‍ അങ്ങിങ്ങ് അക്രമം. കശ്മിരിലെ കത്‌വയില്‍ എട്ടുവയസുകാരിയായ ആസിഫയെ കൂട്ടമാനഭംഗത്തിനിരയായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സമൂഹമാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ ആഹ്വാനം നടന്നത്. കണ്ണൂരില്‍ പൊലിസ് ലാത്തിവീശി. ഏഴു പൊലിസുകാര്‍ക്ക് പരുക്കേറ്റു.
പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയതിനും നിരവധി ഹര്‍ത്താലനുകൂലികളെ അറസ്റ്റുചെയ്തു. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. ഇരിട്ടിയില്‍ സംഘര്‍ഷത്തിനിടെ എസ്.ഐക്കു പരുക്കേറ്റു. രാവിലെ സര്‍വിസ് നടത്തിയ ബസുകള്‍ പിന്നീടു ഓട്ടം നിര്‍ത്തി. ഉച്ചകഴിഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി ബസുകളും എണ്ണത്തില്‍ കുറഞ്ഞ സ്വകാര്യ ബസുകളുമാണു സര്‍വിസ് നടത്തിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒട്ടുമിക്ക ബാങ്കുകളും അടഞ്ഞുകിടന്നു.
കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമവും ലാത്തിച്ചാര്‍ജും നടന്നത്. രാവിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനമായെത്തിയ ഒരുവിഭാഗം സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്നു പൊലിസ് ഇവര്‍ക്കെതിരേ ലാത്തിവീശി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഏതാനും പേരെ പൊലിസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇവര്‍ സ്റ്റേഷനകത്ത് മുദ്രാവാക്യം വിളിച്ചു.
സ്റ്റേഷനകത്ത് ഹര്‍ത്താല്‍ അനുകൂലികളും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുïായി. ഇതിനിടെയാണു പൊലിസുകാര്‍ക്കു പരുക്കേറ്റത്. എ.എസ്.ഐ ധര്‍മജന്‍, വനിതാ പൊലിസ് എ.വി മഞ്ജു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.പി രാജേഷ്, അനില്‍ ബാബു, ബാബു പ്രസാദ്, പി.വി സുകേഷ് എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.പി ജി. ശിവവിക്രം പൊലിസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. ഒന്നരമണിക്കൂറോളം നഗരം ഭീതിയിലായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ 25 പേരെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി(ഒന്ന്) റിമാന്‍ഡ് ചെയ്തു. രാവിലെ അറസ്റ്റിലായ 16 പേരെ സ്റ്റേഷനില്‍ ജാമ്യത്തില്‍ വിട്ടു.
ഗതാഗതം തടസപ്പെടുത്തിയവരെ പിടികൂടാനെത്തിയ പൊലിസിനെ അലവില്‍ ഭാഗത്ത് ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. സംഭവത്തില്‍ 24 പേരെയാണ് വളപട്ടണം പൊലിസ് കസ്റ്റഡിയിലെടുത്തു. പാപ്പിനിശ്ശേരി, ചിറക്കല്‍, അഴീക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഏഴു പേരെ വിവിധ കുറ്റങ്ങള്‍ ചുമത്തി റിമാന്‍ഡ് ചെയ്തു. 15 പേരെ അറസ്റ്റ് രേഖപ്പെടുത്തി ജ്യാമത്തില്‍ വിട്ടു.
അലവില്‍, പുതിയതെരു, കാട്ടാമ്പള്ളി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമം നടന്നു.
ഇരിട്ടിയില്‍ കട തുറക്കാനെത്തിയ വ്യാപാരികളെ ഒരുസംഘമാളുകള്‍ തടഞ്ഞു. ഇരിട്ടി എസ്.ഐ പി.സി സജ്ഞയ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് ഹര്‍ത്താലാഹ്വാനം ചെയ്ത സംഘത്തിലെ ഏഴു പേരെ കസ്റ്റഡിയിലെടുത്തു. ഇത് ഏറെ നേരം വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമിടയാക്കി. മുഹമ്മദ് ജിസാദ് കീഴൂര്‍, റാഷിദ് പയഞ്ചേരി, ശിഹാബുദ്ധീന്‍ കീഴൂര്‍, ഷമീര്‍, ഫിറോസ്, സാജിര്‍ ആറളം, ഷുഹൈബ് കീച്ചേരി എന്നിവര്‍ക്കെതിരേ പൊലിസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും ബലമായി കടകളടപ്പിക്കാന്‍ ശ്രമിച്ചതിനും കേസെടുത്തു
പുന്നാട്, ചാവശ്ശേരി, ഉളിയില്‍, കാക്കയങ്ങാട്, വിളക്കോട്, പത്തൊന്‍പതാം മൈല്‍, കീഴൂര്‍ എന്നിവിടങ്ങളിലും കടകളടച്ചു. അപ്രതീക്ഷിത ഹര്‍ത്താലിനെതിരേ നാളെ ഇരിട്ടിയില്‍ സായാഹ്ന ധര്‍ണ നടത്തുമെന്ന് വ്യാപാര സംഘടനാ നേതാക്കള്‍ അറിയിച്ചു.
തലശ്ശേരിയില്‍ ഭീഷണി മുഴക്കിയാണ് കടകമ്പോളങ്ങള്‍ അടപ്പിച്ചതെന്ന് വ്യാപക പരാതി ഉയര്‍ന്നു. തലശ്ശേരി എ.എസ്.പി ചൈത്ര തേരാസാ ജോണിന്റെ നേതൃത്വത്തില്‍ കനത്ത പൊലിസ് സന്നാഹം എത്തുമ്പോഴേക്കും ഹര്‍ത്താലനുകൂലികള്‍ ഓടി മറഞ്ഞു. രാവിലെ തുറന്ന കടകള്‍ ഓരോന്നായി ഭീഷണിപ്പെടുത്തി അടപ്പിക്കുന്നതായുള്ള വിവരമറിഞ്ഞ് വിവിധ രാഷട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടെപട്ടതോടെ സംഘര്‍ഷാവസ്ഥയിലെത്തുകയായിരുന്നു. തലശ്ശേരി നഗരത്തില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച ഹര്‍ത്താലനുകൂലികളായ 15 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ടൗണ്‍ എസ്.ഐ അനിലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ചില ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയാനും ശ്രമിച്ചു. മത്സ്യമാര്‍ക്കറ്റില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മത്സ്യവുമായെത്തിയ ലോറികള്‍ തിരിച്ചയച്ചു. പുതിയ ബസ് സ്റ്റാന്റിലെ മിക്ക കടകളും പച്ചക്കറി മാര്‍ക്കറ്റും തുറന്ന് പ്രവര്‍ത്തിച്ചു.
തളിപ്പറമ്പില്‍ പുലര്‍ച്ചെ മാര്‍ക്കറ്റില്‍ എത്തിയ ചിലര്‍ കടകള്‍ അടപ്പിച്ചു. 6.30ഓടെ മെയിന്‍ റോഡിലെത്തിയ സംഘം അവിടെയും കടകള്‍ അടപ്പിച്ചു. ചിറവക്കില്‍ ചിലര്‍ വാഹനങ്ങളും തടഞ്ഞു. സംഭവമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയതോടെ ഹര്‍ത്താലനുകൂലികള്‍ പിന്‍വാങ്ങി. രാവിലെ പതിവുപോലെ സര്‍വിസ് നടത്തിയ ബസുകള്‍ പലതും പിന്നീട് നിര്‍ത്തിവച്ചു. 10.15ഓടെ കോഫിഹൗസ് അടപ്പിക്കാനെത്തിയ രïുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംശയം തോന്നിയ മറ്റു നാലുപേരെയും കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെയും എസ്.ഐ പി.എ ബിനുമോഹന്റെയും നേതൃത്വത്തില്‍ പൊലിസ് നഗരത്തില്‍ കനത്ത സുരക്ഷയും പട്രോളിങും ഏര്‍പ്പെടുത്തിയിരുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു ഇരിക്കൂര്‍ ടൗണില്‍ രïുപേരെയും പെരുവളത്ത്പറമ്പില്‍ നിന്ന് ഒരാളെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ഇരിക്കൂര്‍ ടൗണിലെ ഫജാസ്(19), അശ്രഫ്(19) പെരുവളത്ത്പറമ്പിലെ ഓട്ടോറിക്ഷ തൊഴിലാളി നൗഷീര്‍(28) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരിക്കൂര്‍, ആയിപ്പുഴ, കൂരാരി, പൊയങ്കോട് സിദ്ദീഖ് നഗര്‍, പെരുവളത്ത്പറമ്പ്, ബ്ലാത്തൂര്‍, പട്ടാന്നൂര്‍, പടിയൂര്‍, തുമ്പോല്‍ മേഖലകളിലെല്ലാം വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.
പേരാവൂര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ചില കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചെങ്കിലും പൊലിസെത്തി തടഞ്ഞു. നേരിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തു. പൊലിസ് രïുപേരേ കസ്റ്റഡിയിലെടുത്തു.
പഴയങ്ങാടി വെങ്ങര മുട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടസപ്പെടുത്തിയത് ചോദ്യം ചെയ്ത അബ്ദുള്‍ റഷീദ്, നിഷാന്ത്, റിയാസ് എന്നിവര്‍ക്ക് മര്‍ദനമേറ്റു. സംഭവത്തില്‍ അസദ്(23), ഫരീദ്(26) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. മനാഫ്, മുഹൈനന്‍, ഇസ്മാഈല്‍, കïാലറിയാവുന്ന ആറ് പേര്‍ക്കെതിരേ പഴയങ്ങാടി പൊലിസ് കേസെടുത്തു. കുഞ്ഞിമംഗലം കൊവ്വപുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോതൊഴിലാളിയായ കെ.വി ശിവദാസനെ മര്‍ദിച്ചു. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം പൊലിസ് കേസെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊവ്വപുറത്ത് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും.
കൂത്തുപറമ്പില്‍ ഹര്‍ത്താലനുകൂലികളായ ഏതാനും പേരെ പൊലിസ് മുന്‍കരുതലായി അറസ്റ്റു ചെയ്തു. കൊട്ടിയൂര്‍, കണിച്ചാര്‍ മേഖലകളെ ഹര്‍ത്താല്‍ ബാധിച്ചില്ല.
കരുവഞ്ചാലില്‍ വ്യാപാരികളും ഹര്‍ത്താലനുകൂലികളും തമ്മില്‍ സംഘര്‍ഷമുïായി. ആലക്കോട് എസ്.ഐ ജോണ്‍സണും സംഘവും എത്തിയതിന് ശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്. ആര്‍.എസ്.എസിനും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരേ രൂക്ഷമായ ഭാഷയില്‍ മുദ്രാവാക്യം വിളിച്ചാണ് യുവാക്കള്‍ പ്രതിഷേധം അറിയിച്ചത്. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും യുവാക്കള്‍ അറിയിച്ചതോടെ പൊലിസ് സംഘം മടങ്ങുകയായിരുന്നു. മലയോരത്ത് വാഹനങ്ങളെല്ലാം നിരത്തിലിറങ്ങുകളും കട കമ്പോളങ്ങളും സര്‍ക്കാര്‍ ഓഫിസുകളും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  14 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago