ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സമാപിച്ചു
മനാമ: ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സമാപിച്ചതായി ഭാരവാഹികള്‍ അറീയിച്ചു. 2018 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ നീണ്ടു നിന്ന കാന്പയിന്‍ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്.
സമസ്ത ഉംറ സംഘം വഴി ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് തിരിച്ചെത്തിയ ഏതാനും പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയാണ് കഴിഞ്ഞ ദിവസം കാമ്പയിന്‍ സമാപനം കുറിച്ചത്. കാമ്പയിനോടനുബന്ധിച്ച് വിവിധ ഏരികളില്‍ കോഡിനേറ്റര്‍മാര്‍ മുഖേന 18 നും 45 നും ഇടയില്‍ പ്രായമുള്ള നിരവധി പേരാണ് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. മെന്പര്‍ ഷിപ്പ് വിതരണം ബഹ്‌റൈനിലുടനീളം എത്തിക്കുന്നതിനായി കോ ഓര്‍ഡിനേറ്റര്‍മാരെയും നിരീക്ഷകരേയും സംഘടന നിയോഗിച്ചിരുന്നു.
മെമ്പര്‍ഷിപ്പ് ഫോമുകളുടെ ഡാറ്റാ എന്‍ട്രി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 20 മുതല്‍ 30 വരെ ഏരിയാ തല കണ്‍വെന്‍ഷനുകള്‍ നടക്കും. തുടര്‍ന്ന് മെയ് 11ന് വി.വി.സേ 2018 എന്ന പേരില്‍ സംഘടനാ പാര്‍ലിമെന്റ് നടക്കും. ഇതിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് +973 39533273.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."