HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

  
Web Desk
October 05, 2024 | 1:32 AM

Irans Khamenei Justifies Actions Against Israel Calls for Islamic Unity

തെഹ്‌റാന്‍: ഇസ്‌റാഈലില്‍ കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയത് യുക്തിപരമായതും ശരിയായതും നിയമപരവുമായ ആക്രമണമെന്നും തങ്ങളുടെ പ്രതിരോധമാണെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. 2020നു ശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുമുഅ നിസ്‌കാരത്തിനു നേതൃത്വം നല്‍കിയ ഖാംനഇ തുടര്‍ന്നാണ് ആയിരങ്ങളെ അഭിസംബോധന ചെയ്തത്. ഇസ്‌റാഈലിനു നല്‍കിയത് ചെറിയ ശിക്ഷമാത്രമാണെന്ന് ഖാംനഇ പറഞ്ഞു. ഇസ്‌റാഈല്‍ ചെയ്യുന്ന കുറ്റകൃത്യം ആശ്ചര്യപ്പെടുത്തുന്നതാണ്.

പേര്‍ഷ്യന്‍ ഭാഷയ്ക്കു പകരം കൂടുതലും അറബി ഭാഷയാണ് ഖാംനഇ പ്രസംഗത്തില്‍ ഉപയോഗിച്ചത്. ഫലസ്തീനും ലബനാനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. മേഖലയുടെയും ഇസ്ലാമിക ലോകത്തിന്റെയും സംരക്ഷണത്തിനു ഇസ്ലാമിക രാജ്യങ്ങള്‍ സഹകരിക്കണം. ഇറാന്റെ സഖ്യകക്ഷികള്‍ ഇസ്‌റാഈലിനു നേരെയുള്ള ആക്രമണം തുടരും. നേതാക്കള്‍ കൊല്ലപ്പെട്ടാലും അവര്‍ പിന്നോട്ടുപോകില്ല. കൊല്ലപ്പെട്ട നസ്‌റുല്ലയ്ക്കു വേണ്ടിയും അദ്ദേഹം പ്രാര്‍ഥന നടത്തി.

നസ്‌റുല്ലയുടെ പാത പ്രചോദനമാണെന്ന് ഖാംനഇ പറഞ്ഞു. അറബ് മേഖലയിലെ ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണം കൈക്കലാക്കാനുള്ള അമേരിക്കയുടെ ഉപകരണം മാത്രമാണ് ഇസ്‌റാഈല്‍. സയണിസ്റ്റ് അസ്തിത്വം ഭൂമിയില്‍നിന്ന് പിഴുതുമാറ്റപ്പെടും. അവര്‍ക്കു വേരുകളില്ല. അസ്ഥിരമാണ്. യു.എസ് പിന്തുണ മാത്രമാണ് അവരെ നിലനിര്‍ത്തുന്നതെന്നും ഖാംനഇ പറഞ്ഞു.

Iran's Supreme Leader Ali Khamenei claims recent actions against Israel are justified defense. He emphasizes solidarity with Palestine and Lebanon, rejecting U.S. influence and advocating for Islamic unity against Zionism.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  3 days ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  3 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  3 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  3 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  3 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  3 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  3 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  3 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  4 days ago