പൊതുസമൂഹത്തെ മുന്നില്‍ക്കണ്ടാവണം വാക്കും പ്രവൃത്തിയും'
കൊച്ചി: പൊതുസമൂഹത്തെ മുന്നില്‍ക്കണ്ടാവണം വാക്കും പ്രവൃത്തിയുമെന്ന് മുസ്ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എസ്.ടി.യു സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ ഹാളില്‍ നടത്തിയ സീതി സാഹിബ് അനുസ്മരണവും 'ഫാസിസത്തിന്റെ ബദല്‍ രാഷ്ട്രീയം' എന്ന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയ നല്ലതാണെങ്കിലും അതില്‍ വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്നത് ആശാവഹമല്ല. കത്വ സംഭവത്തേക്കാള്‍ ഭീകരമാണ് അതിനെ ന്യായീകരിച്ച് സോഷ്യല്‍മീഡിയയില്‍ എത്തുന്നവരുടെ മാനസികാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷനായി. വിവിധ രാഷ്ട്രീയ ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.വി തോമസ് എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്, സോണിയ ജോര്‍ജ്, അഡ്വ.എം. റഹ്മത്തുല്ല, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍മജീദ്, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, പി.എ ഹാരിസ്, രഘുനാഥ് പനവേലില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."