യാത്രക്കാര്‍ ചങ്ങല വലിച്ചു; ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവായി
പത്തനാപുരം(കൊല്ലം): യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം. ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചറിലെ യാത്രക്കാര്‍ അപായചങ്ങല വലിച്ചതോടെ കൊല്ലം - ചെങ്കോട്ട റെയില്‍വേ പാതയില്‍ മുഖാമുഖമെത്തിയ ട്രെയിനുകള്‍ കൂട്ടിമുട്ടാതെ രക്ഷപ്പെട്ടു. ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് 2.10നായിരുന്നു സംഭവം. 2.05 ന് എത്തിയ കൊല്ലം-പുനലൂര്‍ പാസഞ്ചറും കൊല്ലം- താംബരം എക്സ്പ്രസും സിഗ്നല്‍ കാത്തുകിടക്കുകയായിരുന്നു.
ഈ സമയം തന്നെ ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തി. കാവല്പുര ലൈവല്‍ക്രോസ് പിന്നിട്ടപ്പോള്‍ ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമിലും ട്രെയിന്‍ കിടക്കുന്നത് ശ്രദ്ധിച്ചു. ഇവര്‍ ഉടന്‍ അപായചങ്ങല വലിച്ച് പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തി.
സാധാരണ താംബരം എക്സ്പ്രസ് കടത്തിവിട്ട ശേഷമാണ് ഗുരുവായൂര്‍ പാസഞ്ചര്‍ വരുന്നത്. സിഗ്നല്‍ സംവിധാനം തകരാറിലായതാണ് സംഭവത്തിന് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് താംബരം എക്സ്പ്രസ് കടത്തിവിട്ട ശേഷമാണ് ഗുരുവായൂര്‍ പാസഞ്ചറിനെ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."