മാര്‍ച്ച് രാഷ്ട്രീയ പ്രേരിതം: സി.കെ ശശീന്ദ്രന്‍ എം.എല്‍.എ
കല്‍പ്പറ്റ: റെയില്‍വേയുടെ പേരില്‍ ആക്ഷന്‍ കമ്മിറ്റിയും യു.ഡി.എഫും ബി.ജെ.പിയും നടത്തിയ ലോങ് മാര്‍ച്ച് തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ വിഷയത്തില്‍ കേരള സര്‍ക്കാരിന് തുറന്ന മനസാണുള്ളത്. വയനാട് വഴി റെയില്‍വേ യാഥാര്‍ഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകാരനും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ കര്‍ണാട സര്‍ക്കാരിന്റെ നിഷേധ സമീപനമാണ് തടസമെന്ന് നിയമസഭയിലടക്കം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. റെയില്‍വേ വിഷയത്തില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ധാര്‍മികമായ ഒരവകാശവും കോണ്‍ഗ്രസിനും ബി.ജെ.പിക്കുമില്ല.
കേന്ദ്രവും കര്‍ണാടകയും ഒരുമിച്ച് ഭരിച്ചിട്ടും ഒരു നേട്ടവും കോണ്‍ഗ്രസ് വഴി ഉണ്ടായില്ല. വനം കണ്‍കറന്റ് ലിസ്റ്റിലുള്ളതിനാല്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ പ്രശ്‌നപരിഹാരമാവും. സര്‍വേ നടത്തുകയും റെയില്‍വേ യാഥാര്‍ഥ്യമാക്കുകയും ചെയ്യാം. കേന്ദ്രത്തിന് ഒരു നിമിഷം കൊണ്ട് തീര്‍ക്കാവുന്ന നടപടിയെ ഉള്ളു. എന്നാല്‍ ഒരു നീക്കവും ഉണ്ടാവുന്നില്ല.
സര്‍വെക്കായി വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണോ എന്നത് ബിജെപി വ്യക്തമാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."