HOME
DETAILS

ഇതര സംസ്ഥാന തൊഴിലാളികളെ ജോലിയ്ക്കായി കൈമാറുന്നവര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്

  
backup
April 18 2018 | 07:04 AM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-6

 

സ്വന്തം ലേഖകന്‍


ഏറ്റുമാനൂര്‍: നഗരസഭാ അതിര്‍ത്തിയിലെ പേരൂര്‍ കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ മനുഷ്യകടത്ത് നടക്കുന്നതായി ആരോപണം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് കൂട്ടമായി പാര്‍പ്പിച്ചിരിക്കുന്ന തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് ജോലിയ്ക്കായി വിട്ടുനല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മാഫിയായ്‌ക്കെതിരെ നാട്ടുകാര്‍ രംഗത്ത്.
പരാതിയുമായി എത്തിയ നാട്ടുകാരെ അനുകൂലിച്ച വാര്‍ഡ് കൗണ്‍സിലര്‍ക്ക് തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിച്ചിരിക്കുന്ന സ്വകാര്യവ്യക്തിയുടെ വധഭീഷണി.യാതൊരു വിധ സൗകര്യങ്ങളുമില്ലാത്ത ഷെഡുകളില്‍ കൂട്ടമായി പാര്‍ക്കുന്ന തൊഴിലാളികള്‍ തങ്ങള്‍ക്ക് ഭീഷണിയായി മാറിയതോടെയാണ് പരിസരവാസികള്‍ പരാതിയുമായി നഗരസഭയെ സമീപിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് പായിക്കാട് ഭാഗത്ത് കൊരങ്ങല്ലി പാടത്തിനടുത്ത് അനധികൃതമായി പണിത കെട്ടിടങ്ങളില്‍ സ്വകാര്യവ്യക്തി താമസിപ്പിച്ചുവന്ന ഇതര സംസ്ഥാന തൊഴിലാളികളെ നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ എത്തി ഇറക്കി വിട്ടിരുന്നു. ഇവരെ ഇയാള്‍ തന്റെ വീടിനോട് ചേര്‍ന്നുള്ള പഴയ ഒരു ഷെഡിലേക്ക് മാറ്റി താമസിപ്പിച്ചു. പണ്ട് റബ്ബര്‍ബാന്‍ഡ് നിര്‍മ്മാണ യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്ന ഷെഡായിരുന്നു ഇത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായതോടെ തൊഴിലാളികള്‍ അയല്‍വാസികള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ വെളിംപ്രദേശങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. അടച്ചുറപ്പില്ലാത്ത ഷെഡില്‍ അമ്പതിലധികം തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പായിക്കാട് കവലയിലെ ഒരു കെട്ടിടത്തിലും ഇയാള്‍ അനവധിയാളുകളെ പാര്‍പ്പിച്ചിട്ടുണ്ട്.
നാട്ടില്‍ മോഷണവും മറ്റും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പേടിച്ചുവിറച്ചാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. പൂവത്തുംമൂട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായി ചേര്‍ന്നാണ് പേരൂരിലേക്ക് മനുഷ്യകടത്ത് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തൊഴിലാളിക്ക് കിട്ടുന്ന കൂലിയില്‍ നിന്നും നൂറ് രൂപയാണ് കെട്ടിടമുടമയായ ഏജന്റിന്റെ വീതം. 500 രൂപാ മാസവാടകയായി നല്‍കുന്നതിന് പുറമെയാണിത്. 50 തൊഴിലാളികള്‍ താമസിക്കുന്ന ഒരു ഷെഡില്‍ നിന്നും 25000 രൂപ മാസവാടകയ്ക്കു പുറമെ കമ്മീഷന്‍ ഇനത്തില്‍ ഒരു മാസത്തെ വരുമാനം ഒന്നേകാല്‍ലക്ഷം രൂപയ്ക്കുമേല്‍.
ദിവസവാടകയ്ക്ക് പുറമെ മാസവാടകയ്ക്കും ഇതരസംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്യുന്ന മാഫിയാ ആണ് പൂവത്തുംമൂട്ടിലും പായിക്കാട്ടും പാറമ്പുഴയിലുമായി പ്രവര്‍ത്തിക്കുന്നത്.ഏറ്റുമാനൂര്‍ നഗരസഭയിലെ ഒരു ഉദ്യോഗസ്ഥന്‍ ഈ സംഘത്തിന് കൂട്ടായി രംഗത്തുണ്ടത്രേ. എന്തെങ്കിലും നടപടികള്‍ നഗരസഭ എടുക്കാന്‍ തയ്യാറായാല്‍ ആ നിമിഷം ഇവര്‍ക്ക് രഹസ്യവിവരം എത്തുമെന്ന് കൗണ്‍സിലര്‍ അജിശ്രീ മുരളി പറയുന്നു. നഗരസഭയുടെ നമ്പര്‍ പോലുമില്ലാത്ത കെട്ടിടങ്ങളിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നത്. വിവിധ പകര്‍ച്ചവ്യാധികളുള്ളവരും കഞ്ചാവ്, മയക്കുമരുന്ന് ഇവയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരും നാട്ടില്‍ നിന്ന് മുങ്ങിയ ക്രിമിനലുകളും ഈ ഒളിസങ്കേതങ്ങളിലുണ്ട്.
കഴിഞ്ഞ ദിവസം കൊരങ്ങല്ലിയ്ക്കു സമീപത്തുള്ള ഇത്തരമൊരു കെട്ടിടത്തില്‍ നിന്നും ഇതരസംസ്ഥാനതൊഴിലാളികള്‍ ഉള്‍പ്പെട്ട ചീട്ടുകളിസംഘത്തെ പൊലിസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിലിറക്കിയത് കെട്ടിടമുടമയായിരുന്നു.
കേരളത്തില്‍ ജോലിയെടുക്കുന്ന ഇതരസംസ്ഥാനതൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ പൊലിസ് സ്റ്റേഷനില്‍ നല്‍കണമെന്നാണ് നിയമം. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷ ഏര്‍പെടുത്തിയപ്പോള്‍ പലയിടങ്ങളില്‍ നിന്നായി പേരൂരില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുണ്ട്. ഇന്ന് കാണുന്നവരല്ല അടുത്ത ദിവസം ഇവിടെ താമസിക്കാനെത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പല രഹസ്യകേന്ദ്രങ്ങളിലായി മാറ്റി പാര്‍പ്പിക്കുന്ന തൊഴിലാളികളെ സംബന്ധിക്കുന്ന യാതൊരു വിവരവും പൊലിസ് സ്റ്റേഷനിലും ലഭ്യമല്ലത്രേ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  11 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  42 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago