കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം
ചാരുംമൂട്: ക്ഷേത്ര ശ്രീകോവിലുകള്‍ക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന നാലു വഞ്ചികള്‍ കുത്തിത്തുടര്‍ന്ന് അതിലുണ്ടായിരുന്ന ഏകദേശം പതിനായിരത്തോളം രൂപ അപഹരിച്ചതായി പരാതി.നൂറനാട് ഉളവുക്കാവ് ശ്രീനമ്പ്യാത്ത് ശിവ-ദുര്‍ഗ്ഗ ക്ഷേത്രത്തിലാണ് സംഭവം.
ചൊവ്വ വെളുപ്പിന് ക്ഷേത്രത്തില്‍ എത്തിയ കഴകമാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വഞ്ചി തള്ളി താഴെയിട്ട നിലയില്‍ കാണുകയും വിവരം ക്ഷേത്ര ഭരണ സമിതി ഭാരവാഹികളെ അറിയിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ ഭാരവാഹികള്‍ വിവരം നൂറനാട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചു അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവുകള്‍ ശേഖരിച്ചു.
ക്ഷേത്രത്തിലെ ഉത്സവം ഈ മാസം 27-ന് നടത്തുന്നതിനേടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് ക്ഷേത്രത്തിലെ മോഷണം. ക്ഷേത്രത്തിനു കിഴക്കുഭാഗത്തെ കാവിലും മോഷണം നടന്നു.ഇവിടെ നിന്നും പണവും നിലവിളക്കും നഷ്ടപ്പെട്ടു. കുറ്റവാളികളെ ഉടന്‍ കണ്ടെത്തെണമെന്നും ഉത്സവം അലങ്കോലപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഏതോങ്കിലും സാമൂഹ്യ ദ്രോഹികളുടെ ഇടപെടീല്‍ ഈ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേക്ഷിക്കണമെന്ന് ഭക്തജനങ്ങള്‍ പോലീസ് അധികാരികളോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."