നാടന്‍ പാനീയങ്ങളൊരുക്കി കൃപയുടെ വേനല്‍പ്പന്തല്‍
അമ്പലപ്പുഴ: അന്യം നിന്നുപോകുന്ന നാടന്‍ പാനീയങ്ങളെ പരിചയപ്പെടുത്തിയും സൗജന്യമായ് വിതരണം ചെയ്തും സംഘടിപ്പിച്ച വേനല്‍പ്പന്തല്‍ എന്ന പരിപാടി പൊതുജനങ്ങള്‍ക്ക് വേറിട്ടൊരനുഭവമായി.
വണ്ടാനം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ-പരിസ്ഥിതി-ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപയാണു മേടച്ചൂടിനു ആശ്വാസം പകര്‍ന്ന് വേനല്‍പ്പന്തലൊരുക്കിയത്.
പച്ചോല കൊണ്ട് തീര്‍ത്ത പന്തലില്‍ നിന്നും നാടന്‍ പാനീയങ്ങളായ സംഭാരവും നാരങ്ങാവെള്ളവും കൂടാതെ പഴവര്‍ഗങ്ങളുമാണു വിതരണം ചെയ്തത്. യാത്രക്കാരടക്കം നിരവധിയാളുകള്‍ വേനല്‍പ്പന്തലിലെത്തി.
ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം പ്രൊഫ.നെടുമുടി ഹരികുമാര്‍ ഉത്ഘാടനം ചെയ്തു. കൃപ പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.ജയശ്രി ആരോഗ്യ സന്ദേശം നല്‍കി. കൃപയുടെ മുഖപത്രമായ കൃപനാദം ത്രൈമാസികയുടെ മുപ്പത്തിനാലാം ലക്കം ഹബീബ് റഹ്മാന്‍ തയ്യില്‍ പ്രകാശനം ചെയ്തു. ചികില്‍സാ സഹായ വിതരണം ഫെഡറല്‍ ബാങ്ക് മാനജര്‍ റാണി കൃഷ്ണ നിര്‍വ്വഹിച്ചു. പുന്നപ്ര രാമചന്ദ്രന്‍ നയിച്ച പാട്ടമൃതം വേനല്‍പ്പന്തലിനു സംഗീതം പകര്‍ന്നു.
ദേവന്‍ പി.വണ്ടാനം, ഹംസ എ.കുഴുവേലി, ഗോപകുമാര്‍, അജിത് കൃപ, എല്‍. ലതാകുമാരി, ജെ.കോമളവല്ലി, നസീര്‍ സലാം, ലാല്‍ നീര്‍ക്കുന്നം, കെ.എം.ജുനൈദ്, പുന്നപ്ര മധു, നിധില്‍ കുമാര്‍, വല്‍സല എസ്‌വേണു, അഭയന്‍ യദുകുലം, ശ്രീകുമാര്‍, സുധീര്‍ വളഞ്ഞവഴി, സി.കെ.ഷെരീഫ്, ദേവിക ദേവന്‍, പി.എസ്ഷിബുകുമാര്‍, സുനിത, ശിവദാസ്, ഗ്രിഗറി തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."