പണ്ടപ്പിള്ളിയില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍
മൂവാറ്റുപുഴ: പണ്ടപ്പിള്ളിയില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍. വാഹനത്തില്‍ കയറ്റികൊണ്ട് പോയി മര്‍ദ്ദിച്ച ശേഷം റോഡില്‍ തള്ളിയ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോതമംഗലം തൃക്കാരിയൂര്‍ ആയക്കാട്ട് കുന്നയ്ക്കാല്‍ ബിനോയി(45) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മൂവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പണ്ടപ്പിള്ളി സ്വദേശികളായ ആച്ചക്കോട്ടില്‍ ജയന് ( 52 ), വടക്കേക്കര മാത്യു ഐസക് ( 35 ), പൈകയില്‍ ടോമി ( 53 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 7.30യോടെ പണ്ടപ്പിള്ളി മുല്ലപ്പടിക്ക് സമീപം റബര്‍ തോട്ടത്തിനരികിലെ വഴയില്‍ ബിനോയിയെ അവശനിലയില്‍ കണ്ടെത്തുകയയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ബിനോയിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ 8.30ഓടെ മരിച്ചു. തന്നെ മര്ദിച്ചവരെക്കുറിച്ചും മറ്റും ബിനോയി പൊലിസിന് മൊഴി നല്കിയ ശേഷമാണ് മരണം സംഭവിച്ചത്. ഇതേത്തുര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജയകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് പണ്ടപ്പിള്ളിയിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
അവിഹിത ബന്ധവും മുന്‍ വൈരാഗ്യവും വ്യക്തി വിദ്വേഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസ് പറഞ്ഞു. ബിനോയിയെ പ്രതികളിലൊരാളായ ജയന്റെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി പലയിടങ്ങളില്‍ വച്ചും വണ്ടിയിലിട്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വാഹനവും പൊലിസ് പിടികൂടി. ബിനോയിയെ കയറ്റിക്കൊണ്ട് പോയ ബൊലേറോ നാട്ടുകാര്‍ പൊലിസിന് കാണിച്ച് കൊടുത്തതാണ് പ്രതികളെ വളരെ വേഗം കണ്ടെത്താന്‍ പൊലിസിനെ സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."