മോദിയുള്ളപ്പോള്‍ വ്യാജവാര്‍ത്തക്ക് ബി.ജെ.പിക്ക് സാമൂഹിക മാധ്യമങ്ങളെന്തിനെന്ന് കോണ്‍ഗ്രസ്
ബംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളപ്പോള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ബി.ജെ.പിക്ക് എന്തിനാണ് വാട്സ് ആപ്പും ട്വിറ്ററുമെന്ന് കോണ്‍ഗ്രസ്.
സാമൂഹിക മാധ്യമങ്ങളില്‍ ബി.ജെ.പിയെ എതിരിടാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതി എന്താണ്. വാട്സ് ആപ്പിനെ പ്രചാരണത്തിനും ആളുകളെ ഒരുമിച്ചു കൊണ്ടുവരാനുമുള്ള ഉപാധിയായി ബി.ജെ.പി ഉപയോഗിക്കുന്നതുപോലെ കോണ്‍ഗ്രസിന് ഉപയോഗിക്കാനാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മുന്‍ എം.പിയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദന മോദിയെ പരിഹസിച്ചുകൊണ്ട് പ്രതികരിച്ചത്.
പ്രധാനമന്ത്രി തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ വാട്സ് ആപ്പോ ട്വിറ്ററോ ആവശ്യമില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പിക്ക് പ്രധാനമന്ത്രിയുണ്ട്. മുന്‍പ്രധാനമന്ത്രി മന്മോഹന് സിങിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന് മോദി പറഞ്ഞിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണമായിരുന്നു ഇതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."