ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പിന്റെ ഫൈനലില്‍
മ്യൂണിക്ക്: ബയര്‍ ലെവര്‍കൂസനെ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. തോമസ് മുള്ളറുടെ ഹാട്രിക്ക് ഗോളുകളും റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോളുകളുമാണ് മത്സരത്തിന്റെ ഹൈ ലൈറ്റ്. ശേഷിച്ച ഒരു ഗോള്‍ തിയാഗോ അല്‍ക്കന്താര സ്വന്തമാക്കി. നിലവില്‍ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടമുറപ്പിച്ച ബയേണ്‍ ചാംപ്യന്‍സ് ലീഗിന്റെ സെമിയില്‍ റയല്‍ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ്. ജര്‍മന്‍ കപ്പിന്റെ ഫൈനലിലേക്ക് എത്തിയതോടെ സീസണില്‍ ട്രിപ്പിള്‍ കിരീടം സ്വന്തമാക്കാനുള്ള അവസരവും ബവേറിയന്സിന് മുന്നില്‍ തുറന്നുകിട്ടിയിട്ടുണ്ട്.
ലെവര്‍കൂസനെതിരായ പോരാട്ടത്തിന്റെ ആദ്യ ഒന്‍പത് മിനുട്ടിനുള്ളില്‍ തന്നെ രണ്ട് ഗോളുകള്‍ വലയിലെത്തിച്ച് ബയേണ്‍ നയം വ്യക്തമാക്കി. മൂന്ന്, ഒന്‍പത് മിനുട്ടുകളില്‍ ലെവന്‍ഡോസ്കിയാണ് വല ചലിപ്പിച്ചത്. 16ാം മിനുട്ടില്‍ ഗോളടിച്ച് ലെവര്കൂസന് തിരിച്ചടിയുടെ സൂചന നല്കി.
എന്നാല്‍ രണ്ടാം പകുതിയില്‍ മാരക ഫോമില്‍ കളിച്ച ബയേണ്‍ താരങ്ങള്‍ നാല് ഗോളുകള്‍ കൂടി അടിച്ചാണ് വിജയം പിടിച്ചത്. 52, 63, 78 മിനുട്ടുകളിലാണ് ക്യാപ്റ്റന്‍ മുള്ളര്‍ ടീമിനായി സ്കോര്‍ ചെയ്തത്. 61ാം മിനുട്ടില്‍ അല്ക്കന്താരയും വല കുലുക്കി. 72ാം മിനുട്ടില്‍ ലെവര്കൂസന് രണ്ടാം ഗോള്‍ വലയിലാക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഷാല്‍കെ- ഫ്രാങ്ക്ഫര്‍ട് പോരാട്ടത്തിലെ വിജയികളുമായി ബയേണ്‍ മെയ് 19ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."