ഹര്‍ത്താല്‍: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
കൊച്ചി: യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ തിങ്കളാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
സംസ്ഥാന പൊലിസ് മേധാവി അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയവരെക്കുറിച്ച് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിച്ചശേഷം 30 ദിവസത്തിനകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ പ്രഖ്യാപനം ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് കമ്മിഷന്‍ വിലയിരുത്തി.
പൊതു ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്തത് നിയമവിരുദ്ധ നടപടിയാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വിഷു പ്രമാണിച്ച് നാട്ടിലെത്തിയവര്‍ക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്ത തരത്തില്‍ ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."