വേനല്‍മഴ: മിന്നല്‍ വില്ലനായി
കൂത്തുപറമ്പ്: ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ മിന്നലില്‍ ചെറുവാഞ്ചേരി പാറേമ്മല്‍ പീടികയില്‍ കോരംപറ്റ സുലൈഖയുടെ വീടിന്റെ ചുമരുകള്‍ പിളരുകയും വയറിംഗ് പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.
സുലൈഖയുടെ മകള്‍ സഫീറ(30)യ്ക്ക് പരിക്കേറ്റു. ഇവര്‍ക്ക് ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്കി.
വീട്ടുപറമ്പിലെ മൂന്ന് തെങ്ങുകളും ഒരു പ്ലാവും കത്തി നശിച്ചു. അടുക്കളയിലെയും കിടപ്പു മുറിയിലെയും ചുമരുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. മറ്റൊരുസംഭവത്തില്‍ മിന്നലേറ്റ് വീടുതകര്‍ന്നു. ഇന്നലെ വൈകുന്നേരമുണ്ടായ മിന്നലില്‍ തള്ളോട് പഞ്ചായത്ത്സാംസ്കാരിക നിലയത്തിനു സമീപം നന്ത്യത്ത് സതിയുടെ വീടാണ് തകര്‍ന്നത്. വീടിന്റെ ചുമരുകള്‍ വിണ്ടു കീറുകയും ടി.വി ഉപയോഗശൂന്യമാവുകയും ചെയ്തു. വയറിങും കത്തിനശിച്ചു.സംഭവ സമയം വീട്ടിലാരുമില്ലാത്തതിനാല്‍ ആളപായം ഒഴിവായി.
കേളകം:കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയോടൊപ്പമുണ്ടായ ചുഴലിക്കാറ്റില്‍ മരങ്ങള്‍ പൊട്ടിവീണ് കേളകം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വകുപ്പിന് കനത്ത നഷ്ടം. അറുപതിടങ്ങളിലാണ് മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതി ലൈന്‍ തകര്‍ന്നത്. മുപ്പത് എല്‍.ടി പോസ്റ്റുകളും ,അഞ്ച് എച്ച്.ടി. പോസ്റ്റുകളും തകരുകയും ഒരിടത്ത് ട്രാന്‍സ്ഫോര്‍മര്‍ തകരാറിലാവുകയും ചെയ്തതായി കേളകം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."