എച്ചിപ്പാറയിലെ ആദിവാസികള്‍ക്ക് റേഷന്‍ ലഭിക്കുന്നില്ല; ലീഗല്‍ സര്‍വിസസ് അതോരിറ്റി കേസെടുത്തു
പുതുക്കാട്: എച്ചിപ്പാറയിലെ ആദിവാസികള്‍ ഉള്‍പ്പടെ 250ഓളം കുടുംബങ്ങളാണ് ഒരാഴ്ചയായി റേഷന്‍ ലഭിക്കാത്ത സംഭവത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി കേസെടുത്തു. റേഷന്‍കടയില്‍ സ്ഥാപിച്ച ഇപോസ് മെഷീന്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ഇന്റര്‍നെറ്റിന് റേയ്ഞ്ച് കുറവായതാണ് റേഷന്‍ വിതരണത്തില്‍ തടസം നേരിടാന്‍ കാരണം.
ഇ-പോസ് സംവിധാനം നിശ്ചലമായതിനെ തുടര്‍ന്ന് റേഷന്‍ ലഭിക്കാതെ മലയോര മേഖലയിലെ കുടുംബങ്ങള്‍ പട്ടിണിയിലായ വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്നത് സുപ്രഭാതം പത്രമായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. സബ് ജഡ്ജ് മുജീബ്‌റഹ്മാന്‍, അഡീഷണല്‍ ജില്ലാ ജഡ്ജ് ഗോപകുമാര്‍, സെക്ഷന്‍ ഓഫിസര്‍ എ.വി രജ്ജിത്ത് എന്നിവരുടെ നിര്‍ദേശപ്രകാരം മുകുന്ദപുരം പാരാലീഗല്‍ വളണ്ടിയര്‍ ടി.ഡി സിന്‍ഡോ എച്ചിപ്പാറയിലെത്തി ആദിവാസികളുടെയും റേഷന്‍കട ഉടമയുടേയും മൊഴിയെടുത്തു. സംഭവത്തെകുറിച്ചുള്ള റിപ്പോര്‍ട്ട് അടുത്ത ദിവസം ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്ന് ടി.ഡി സിന്‍ഡോ അറിയിച്ചു.മലയോര മേഖലയില്‍ റെയ്ഞ്ച് കുറവായ പ്രദേശത്ത് ഇ-പോസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബൂസ്റ്റര്‍ ആന്റിന സംവിധാനം ഏര്‍പ്പെടുത്താനാണ് അധികൃതരുടെ നീക്കം. എന്നാല്‍ എച്ചിപ്പാറയൊഴികെയുള്ള മലയോരമേഖലയിലെ റേഷന്‍കടകളില്‍ ബൂസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തി റേഷന്‍ വിതരണം നടത്തുന്നുണ്ടെന്നും, എച്ചിപ്പാറയിലെ ജനങ്ങളെ അധികൃതര്‍ അവഗണിക്കുകയാണെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.
ഇ-പോസ് സംവിധാനത്തിന്റെ സാങ്കേതിക തടസം പരിഹരിക്കുന്നത് കാത്തുനില്‍ക്കാതെ കുടുംബങ്ങള്‍ റേഷന്‍ സാധനങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ എടുക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."