HOME
DETAILS

കരിപ്പൂരില്‍ കുങ്കുമപ്പൂവും സ്വര്‍ണവും പിടികൂടി

  
backup
April 20 2018 | 01:04 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%aa


കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും കുങ്കുമപ്പൂവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മസ്‌കത്തില്‍ നിന്ന് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ എത്തിയ യാത്രക്കാരിലാരോ ഉപേക്ഷിച്ച രീതിയില്‍ കണ്ട ബാഗേജില്‍ നിന്നാണ് 285 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. തകിടു രൂപത്തിലാക്കിയ സ്വര്‍ണത്തിന് വിപണിയില്‍ 9 ലക്ഷം രൂപ വിലവരും. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ രണ്ടുയാത്രക്കാരില്‍ നിന്നായി 12 കിലോ കുങ്കുമപ്പൂവും കണ്ടെടുത്തു. ഇതിന് വിപണിയില്‍ 12 ലക്ഷം രൂപ വിലവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."