HOME
DETAILS

വ്യാജരേഖ ചമച്ച് പണം തട്ടിയതായി പരാതി

  
backup
April 20 2018 | 02:04 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%b0%e0%b5%87%e0%b4%96-%e0%b4%9a%e0%b4%ae%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f

 

വെഞ്ഞാറമൂട്: വ്യാജരേഖ ഹാജരാക്കി ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വായ്പയെടുത്തയാള്‍ക്കും കൂട്ടാളിക്കുമെതിരേ ജില്ലാ സഹകരണ ബാങ്ക് അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി.
സന്തോഷ്‌കുമാര്‍ പ്രിയാഭവന്‍ മാണിക്കമംഗലം എന്നവിലാസത്തില്‍ താമസക്കാരനെന്ന പേരില്‍ സഹകരണ ബാങ്കിന്റെ വെഞ്ഞാറമൂട് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയയാളാണ് വായ്പാ തട്ടിപ്പ് നടത്തിയത്. തിരിച്ചറിയല്‍ രേഖകളായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഹാജരാക്കിയിരുന്നു. ഇവയെല്ലാം വ്യാജമാണെന്നാണ് കണ്ടെത്തല്‍. കേരളാ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ജീവനക്കാരനെന്ന് അവകാശപ്പെട്ട ഇയാള്‍ അക്കൗണ്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അഞ്ചു ലക്ഷം രൂപയുടെ വായ്പക്കായി അപേക്ഷ നല്‍കി.
ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് സ്വന്തം സാലറി സര്‍ട്ടിഫിക്കറ്റ്, ജാമ്യക്കാരായി നില്‍ക്കുന്ന സഹപ്രവര്‍ത്തകരായ മറ്റു രണ്ടു പേരുടെ സമ്മത പത്രം എന്നിവ ഹാജരാക്കി. ശേഷം ജാമ്യക്കാരായ രണ്ടു പേരെയും നേരിട്ട് കൊണ്ടുവരികയും ചെയ്തു. തുടര്‍നടപടികളുടെ ഭാഗമായി ബാങ്ക് ഇവര്‍ ജോലി ചെയ്യുന്ന ഓഫിസിലേക്ക് കത്തയച്ചു. എന്നാല്‍ ഇവര്‍ പോസ്റ്റ്മാനെ സ്വാധീനിച്ച് കത്ത് കൈപ്പറ്റുകയും ബാങ്കില്‍ നല്‍കിയ രേഖകള്‍ ശരിയാണെന്ന മട്ടില്‍ ബാങ്കിന് മറുപടി അയക്കുകയും ചെയ്തു.
സംശയകരമായി ഒന്നും തോന്നാത്തതിനാല്‍ വായ്പ അനുവദിച്ചു. എന്നാല്‍ തിരിച്ചടവ് ഗഡു രണ്ടു പ്രാവശ്യം മാത്രമാണ് അടച്ചത്. അടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബാങ്കില്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ വിലാസം വ്യാജമെന്ന് തെളിയുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago