HOME
DETAILS

ലൈഫ് പദ്ധതി; പഴയകുന്നുമ്മേലില്‍ അര്‍ഹരായവര്‍ പുറത്ത്

  
backup
April 20 2018 | 02:04 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%b4%e0%b4%af%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8d

 

കിളിമാനൂര്‍: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫില്‍ ഭൂമി ഉണ്ടെങ്കിലും വീടില്ലാത്തവരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ അര്‍ഹരായ നിരവധി പേരെ തഴഞ്ഞു. അര്‍ഹരായ പലരും പട്ടികക്ക് പുറത്തതായി. ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റി വിഷയം ചര്‍ച്ചചെയ്യുകയും അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.
പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് 1044 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ സ്വന്തമായി ഭൂമി ഉള്ളവരും വീടില്ലാത്തവരുമായ 220 അപേക്ഷകളും ഭൂമിയും വീടും ഇല്ലാത്ത 324 അപേക്ഷകളുമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആദ്യവിഭാഗത്തില്‍ 120 പേര്‍ക്ക് മാത്രമാണ് അര്‍ഹത ഉള്ളതായി കണ്ടെത്തി സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. രണ്ടാം വിഭാഗത്തിലെ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.
കിളിമാനൂര്‍ ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകളിലെ അപേക്ഷകരില്‍ ഭൂരിഭാഗം പേരും പട്ടികയില്‍ കടന്നു കൂടിയപ്പോള്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ ഭൂരിഭാഗവും തഴയപ്പെടുകയായിരുന്നു എന്നാണ് പഞ്ചായത്ത് കമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണം. അപേക്ഷ സമര്‍പിച്ചതിന് ശേഷം അദാലത്തില്‍ വേണ്ടനിലയില്‍ പഞ്ചായത്ത് ശുഷ്‌കാന്തി കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
അപേക്ഷകരുടെ അവസ്ഥ മനസിലാക്കാന്‍ ഉപകമ്മിറ്റി രൂപീകരിച്ചെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലന്നും ആക്ഷേപം ഉയരുന്നു.
വീടുകള്‍ കയറിയിറങ്ങി ബന്ധപ്പെട്ടവര്‍ അര്‍ഹരായവരെ കണ്ടെത്തി വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിലും വീഴ്ച പറ്റിയതായി ആരോപണമുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയും ചാക്ക് കൊണ്ട് മറച്ചും കിടക്കുന്ന നിരവധി പേര്‍ ഇപ്പോള്‍ പട്ടികക്ക് പുറത്താണ്. 23ന് പട്ടികയില്‍ പേരുള്ളവരുടെ യോഗം പഞ്ചായത്ത് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 24 മുതല്‍ പഞ്ചായത്തില്‍ ഗ്രാമസഭകള്‍ ആരംഭിക്കുകയാണ്.
അര്‍ഹത ഉണ്ടായിട്ടും പട്ടികക്ക് പുറത്തായവരോട് ഗ്രാമസഭകളില്‍ എന്ത് പറയുമെന്ന ആശങ്കയിലാണ് ജനപ്രതിനിധികള്‍. പഞ്ചായത്ത് അധികൃതര്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ സര്‍ക്കാര്‍ കൈമലര്‍ത്തിയാല്‍ വലയുന്നത് നിര്‍ധനരായ ജനങ്ങളായിരിക്കും.
അതേ സമയം അനര്‍ഹരായ ചെറിയൊരു വിഭാഗം നിലവിലെ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a minute ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  28 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  36 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago